| Tuesday, 2nd May 2017, 12:08 pm

പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ആസ്സാമില്‍ രണ്ട് മുസ്‌ലിം കുട്ടികളെ അടിച്ചുകൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ആസ്സാമിലെ നാഗോണ്‍ ജില്ലയിലെ നാരോമരി ഗ്രാമത്തില്‍ രണ്ട് മുസ്‌ലിം കുട്ടികളെ അടിച്ചുകൊന്നു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി നാഗോണ്‍ പൊലീസ് സൂപ്രണ്ട് ഡി. ഉപാധ്യായ പറഞ്ഞു.

കുട്ടികളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ഞായറാഴ്ചയാണ് ഒരു കൂട്ടം ആളുകള്‍ കുട്ടികളെ മര്‍ദ്ദിച്ചത്. 16 കാരനായ അബു ഹനീഫ് 18 കാരനായ റിയാസ് ഉദ്ദിന്‍ എന്നിവരായിരുന്നു ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് ആരോ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു.


Also Read ബാഹുബലി രണ്ടാം ഭാഗത്തിലെ തമന്നയുടെ രംഗങ്ങള്‍ വെട്ടിമാറ്റിയതാണോ? മറുപടിയുമായി താരം 


തുടര്‍ന്ന് സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കുട്ടികളുടെ മൃതദേഹവും വഹിച്ച് ബന്ധുക്കള്‍ പ്രതിഷേധിച്ചു. കുറ്റകൃത്യത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നും കുട്ടികളെ നിഷ്ഠൂരമായി മര്‍ദ്ദിച്ചുകൊലപ്പെടുത്തുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.


Dont Miss സംസ്ഥാനത്ത് ആരാണ് പൊലീസ് മേധാവിയെന്ന് സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യം; അധിക്ഷേപകരമായ മറുപടിയുമായി പിണറായി


കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു. ഭീകരമായ കൊലപാതകമാണ് നടന്നതെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more