| Friday, 10th November 2023, 10:14 pm

'നരേന്ദ്ര മോദി അബദ്ധത്തിൽ പോലും സത്യം പറയാറില്ല; കള്ളം പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കള്ളം പറയുന്നത് നരേന്ദ്ര മോദിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും അബദ്ധത്തിൽ പോലും അദ്ദേഹം സത്യം പറയാറില്ലെന്നും കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയറാം രമേശ്‌.

രാജസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെ തീവ്രവാദികളോട് സഹതപിക്കുന്നവർ എന്ന നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെയായിരുന്നു ജയറാം രമേശിന്റെ മറുപടി.

‘തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം അടിപൊളിയായി കള്ളങ്ങൾ പറയാൻ തുടങ്ങും. അദ്ദേഹം മുഖ്യമന്ത്രി ആയത് മുതൽ ഇത് തന്നെയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അദ്ദേഹം ഒന്നൊന്നായി കള്ളം പറയുകയാണ്, ഇന്നലെ ചെയ്തത് പോലെ,’ മാധ്യമങ്ങളോട് ജയറാം രമേശ്‌ പറഞ്ഞു.

രാജസ്ഥാനിൽ കഴിഞ്ഞ അഞ്ച് വർഷമായി കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്ന് നവംബർ ഒമ്പതിന് നടന്ന റാലിയിൽ നരേന്ദ്ര മോദി പറഞ്ഞിരുന്നു.

‘ഉദയ്പൂരിൽ കനയ്യ ലാൽ ജിയുമായി ബന്ധപ്പെട്ട തീവ്രവാദ ആക്രമണം സംസ്ഥാന സർക്കാരിന് മേലുള്ള വലിയ കറയാണ്. തീവ്രവാദികളോട് സഹതപിക്കുന്ന കോൺഗ്രസ്‌ സർക്കാർ അവിടെ ഉള്ളത് കൊണ്ടാണ് ഉദയ്പൂരിൽ അങ്ങനെയൊരു ക്രൂര സംഭവം ഉണ്ടായത്,’ നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി പങ്കെടുക്കാത്തത് എന്ന ചോദ്യം ഉയരുന്നുണ്ട്.

നവംബർ 25നാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയും രാജസ്ഥാനിൽ പ്രചാരണം നടത്തിരുന്നു.

Content Highlight: ‘Lying is Modi’s character’: Jairam Ramesh’s retort to PM’s Udaipur jab

We use cookies to give you the best possible experience. Learn more