ജൂഡ് ആന്തണിയുടെ അടുത്ത ചിത്രം നിര്‍മിക്കാന്‍ ചെയ്യാന്‍ ലൈക്ക പ്രൊഡക്ഷന്‍സ്. ലൈക്ക തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ദര്‍ബാര്‍, പൊന്നിയിന്‍ സെല്‍വന്‍, ഇന്ത്യന്‍ 2 എന്നിങ്ങനെ തെന്നിന്ത്യയിലെ വമ്പന്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്ന ലൈക്ക മോളിവുഡിലേക്കും ചുവടുവെക്കാന്‍ ശ്രമിക്കുകയാണ്.
തെന്നിന്ത്യയിലെ വലിയ നിര്‍മാണ കമ്പനികള്‍ മോളിവുഡിലേക്കെത്തുന്ന പ്രവണത അടുത്ത കാലത്ത് വര്‍ധിച്ചുവരുന്നുണ്ട്. ഫഹദ് ചിത്രം ധൂമത്തിലൂടെ ഹോംബാലെയും മോളിവുഡിലേക്ക് ചുവടുവെച്ചിരുന്നു. കാന്താര, കെ.ജി.എഫ് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച ഹോംബാലെയുടെ ആദ്യ മലയാള ചിത്രം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്.
ജൂഡിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തുവന്ന 2018 ഇന്ത്യയാകെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. പ്രേക്ഷക പ്രീതിക്കൊപ്പം ബോക്സ് ഓഫീസ് റെക്കോഡുകളും തകര്‍ത്ത 2018, 100 കോടിക്കും മേലെ കളക്ട് ചെയ്തിരുന്നു.
ആഗോളതലത്തില്‍ ബോക്സോഫീസില്‍ നിന്ന് 150 കോടി രൂപ നേടുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും ചിത്രം സ്വന്തമാക്കി. വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചത്.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനീതാ കോശി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ എത്തിയത്.
ഇത്തവണ ലൈക്ക പ്രൊഡക്ഷൻസുമായി ജൂഡ് ആന്റണി ഒന്നിക്കുമ്പോൾ മികച്ച ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് തീർച്ച. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലൈക്ക ഉടൻ പുറത്ത് വിടും. പി ആർ ഒ – ശബരി
Content Highlight: Lyca Productions to produce Jude Anthony’s next film