| Monday, 3rd April 2023, 7:03 pm

മിഷന്‍ ചാപ്റ്റര്‍ വണ്ണുമായി അരുണ്‍ വിജയ്; നായികയായി എമി ജാക്‌സണ്‍; ഒപ്പം നിമിഷ സജയനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൈക്ക പ്രൊഡക്ഷന്‍സ് സുബാസ്‌കരനും തമിഴ് സൂപ്പര്‍സ്റ്റാര്‍ അരുണ്‍ വിജയ്‌യും ഒന്നിക്കുന്നു. താരത്തിന്റെ പുതിയ ‘മിഷന്‍ ചാപ്റ്റര്‍ 1’ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. രാജശേഖര്‍, എസ് സ്വാതി എന്നിവരാണ് നിര്‍മിക്കുന്നത്.

‘2.0’, ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രങ്ങള്‍ നിര്‍മിച്ച ലൈക്ക പ്രൊഡക്ഷന്‍സ് ടീം ‘മിഷന്‍ ചാപ്റ്റര്‍ 1’ കണ്ടതിന് ശേഷം 4 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യണമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍, ഓഡിയോ, തിയേറ്റര്‍ റിലീസ് സംബന്ധിച്ചുള്ളക് ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്ത് വരും.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ വിജയ് ആണ് ‘മിഷന്‍ ചാപ്റ്റര്‍ 1’ ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലും ലണ്ടനിലുമായി വെറും 70 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനിച്ചത്.

കുറച്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എമി ജാക്‌സനാണ് നായികയായി എത്തുന്നത്. ഒരു ജയില്‍ ഗാര്‍ഡ് വേഷത്തിലാണ് എമി എത്തുന്നത്. മലയാളി താരം നിമിഷ സജയന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. അഭി ഹസന്‍, ഭരത് ബോപ്പണ്ണ, ബേബി ഇയാല്‍, വിരാജ് എസ്, ജേസന്‍ ഷാ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സഹ നിര്‍മാണം – സൂര്യ വംശീ പ്രസാദ് കൊത്ത, ജീവന്‍ കൊത്ത. കഥ, തിരക്കഥ – എ. മഹാദേവ്. ഛായാഗ്രഹണം – സന്ദീപ് കെ. വിജയ്. എഡിറ്റര്‍ – ആന്റണി. ആക്ഷന്‍ – സ്റ്റണ്ട് സില്‍വ, കലാ സംവിധാനം – ശരവണന്‍ വസന്ത്, വസ്ത്രാലങ്കാരം – രുചി മുനോത്, മേക്കപ്പ് – പട്ടണം റഷീദ്, പി.ആര്‍.ഒ – ശബരി

Content Highlight: Lyca Productions Subhaskaran and Tamil Superstar Arun Vijay team up gor new movie 

Latest Stories

We use cookies to give you the best possible experience. Learn more