ചെന്നൈ: തമിഴ് നടന്‍ വിജയ്ക്ക് മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. 2012ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറായ റോള്‍സ് റോയ്സ് ഗോസ്റ്റിന് നികുതിയിളവ് തേടിയതിനാണ് കോടതി പിഴ ചുമത്തിയത്. പിഴയായി നല്‍കുന്ന ഒരു ലക്ഷം രൂപ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
2012ല്‍ വിജയ് സമര്‍പ്പിച്ച ഹരജി കോടതി തള്ളുകയായിരുന്നു. സിനിമയിലെ സൂപ്പര്‍ ഹീറോകള്‍, ‘റീല്‍ ഹീറോ’ആകരുതെന്ന് കോടതി പറഞ്ഞു. തമഴ് സിനിമയിലെ തന്നെ ഒരു മുന്‍നിര താരം നികുതിയിളവ് ആവശ്യപ്പെടുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുവദിക്കാനാകില്ലെന്ന്
ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം പറഞ്ഞു.
വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ്. ടാക്സ് ഒഴിവാക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നെന്നും കോടതി പറഞ്ഞു.