ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലി-ലുട്ടോണ്‍ ടൗണ്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടികൊണ്ട് പോയിന്റുകള്‍ കൈമാറുകയായിരുന്നു.
മത്സരം സമനിലയാണെങ്കിലും ഒരു അവിസ്മരണീയമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ലുട്ടോണ്‍ ടൗണ്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ അവസാന പത്ത് മിനിട്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ ടീമായി മാറാന്‍ ലുട്ടോണ്‍ ടൗണിന് സാധിച്ചു. മത്സരങ്ങളുടെ അവസാന പത്ത് മിനിട്ടുകളില്‍ പത്ത് ഗോളുകളാണ് ലുട്ടോണ്‍ ടൗണ്‍ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.
10 – Luton Town have scored 10 goals in the final 10 minutes of Premier League games this season; only Liverpool have netted more (13). Unwavering. pic.twitter.com/fdrA81DcO8
ഈ സീസണില്‍ അവസാന പത്ത് മിനിട്ടുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമില്‍ ഒന്നാമത് ഉള്ളത് ലിവര്‍പൂള്‍ ആണ്. 13 ഗോളുകളാണ് ക്‌ളോപ്പും കൂട്ടരും മത്സരത്തിന്റെ അവസാന പത്ത് മിനിട്ടില്‍ നേടിയിട്ടുള്ളത്.
നിലവില്‍ 20 മത്സരങ്ങളില്‍ നിന്നും 13 വിജയവും ആറ് സമനിലയും ഒരു തോല്‍വിയും അടക്കം 45 പോയിന്റുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍.
രണ്ടാം പകുതിയില്‍ മറുപടി ഗോള്‍ നേടാന്‍ മികച്ച നീക്കങ്ങള്‍ സന്ദര്‍ശകര്‍ നടത്തിയെങ്കിലും മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ആയിരുന്നു ലുട്ടോണ്‍ ടൗണ്‍ സമനില ഗോള്‍ നേടിയത്. കാര്‍ല്‌ട്ടോണ്‍ മോറിസിലൂടെയാണ് ലുട്ടോണ്‍ ഒപ്പം പിടിച്ചത്.
ഒടുവില്‍ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. സമനിലയോടെ പ്രീമിയര്‍ ലീഗില്‍ ലുട്ടോണ്‍ ടൗണ്‍ 18ാം സ്ഥാനത്തും ബേണ്‍ലി 19ാം സ്ഥാനത്തുമാണ്.
Content Highlight: Luton Town have scored 10 goals in the final 10 minutes in English Premier League this season after liverpool.