ലണ്ടൻ: വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഇസ്രഈലി സേനക്ക് യുദ്ധ സാമഗ്രികൾ വിതരണം ചെയ്യുന്ന കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇംഗ്ലണ്ടിലെ ലുട്ടൺ സിക്സ്ത് ഫോം കോളേജ്.
ഇസ്രഈൽ സേനയ്ക്ക് ആയുധ നിർമാണ സാമഗ്രികൾ എത്തിച്ചുനൽകുന്ന ഇറ്റാലിയൻ ഏറോസ്പേസ് കമ്പനിയായ ലിയനാർഡോയുടെ ബ്രിട്ടനിലെ സഹ സ്ഥാപനവുമായുള്ള ബന്ധമാണ് കോളേജ് അവസാനിപ്പിച്ചത്.
കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർത്ഥികൾ ക്ലാസുകളിൽ നിന്ന് ഇറങ്ങിപോകുകയും പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
ലിയനാർഡോക്കെതിരെ ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയതിന് കോളേജിലെ വിദ്യാർത്ഥി കൗൺസിൽ കോളേജ് അധികൃതർ പിരിച്ചുവിട്ടിരുന്നു.
പ്രതിഷേധത്തിനു പിന്നാലെ ലിയനാർഡോയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർത്ഥികൾ ഒപ്പുവെച്ച നിവേദനം കോളേജ് അധികൃതർക്ക് നൽകിയിരുന്നു.
എന്നാൽ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ലിയനാർഡോയുമായുള്ള എല്ലാ ബന്ധങ്ങളും നിർത്തിവെക്കുകയാണെന്ന് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി അധികൃതർ ഓൺലൈനിൽ പ്രസ്താവന ഇറക്കുകയായിരുന്നു.
‘സൈനിക ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഭാഗങ്ങൾ നിർമിക്കുന്ന എൻജിനീയറിങ് സ്ഥാപനമായ ലിയനാർഡോയുമായി കോളേജിന് അടുത്ത ബന്ധം ഉണ്ടെന്ന് തരത്തിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.
വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റുകൾ നടത്തുന്നതിന് വേണ്ടി അവർ കോളേജുകളിൽ കരിയർ മേളകളിൽ പങ്കെടുക്കാറുണ്ട്. നമ്മുടെ തൊഴിൽമേളകളിലും പങ്കെടുക്കുന്ന അവർ ചില വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.
ഇതു മാത്രമാണ് ലിയനാർഡോയുമായുള്ള കോളേജിന്റെ ബന്ധം. ലുട്ടൺ ബറോ കൗൺസിലും മറ്റ് കോളേജുകളുമായി ചേർന്ന് കമ്പനിയുടെ കാര്യത്തിൽ നമ്മുടെ നിലപാട് അവലോകനം ചെയ്യുകയാണ്,’ പ്രസ്താവനയിൽ പറയുന്നു.
Content Highlight: Luton college suspends ties with arms firm supplying Israel Military after student protest
ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍
1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023)
3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023)
4) ഇസ്രഈലും അധിനിവേശവും(10/11/2023)
5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023)
7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023)
8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023)