തിരുവനന്തപുരം: സംസ്ഥാനത്തെ വിശപ്പ്‌രഹിത നാടായി മാറ്റുന്നതിന്റെ ഭാഗമായുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ബജറ്റ്. 25 രൂപക്ക് ഊണ്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.
വിശപ്പ്‌രഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായി 25 രൂപക്ക് ഊണ്‍ നല്‍കുന്ന 1000 ഹോട്ടലുകളാണ് കേരളത്തില്‍ വരുന്നത്. കൂടാതെ അമ്പലപ്പുഴ, ചേര്‍ത്തല മേഖലകളെ പരിപൂര്‍ണ്ണ വിശപ്പ് രഹിത മേഖലകളായും പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകളുടെ തുകയില്‍ 100 രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 2020-21 സംസ്ഥാന ബജറ്റ് അവതരണത്തില്‍ ധനകാര്യമന്ത്രി ടി.എം തോമസ് ഐസകിന്റേതാണ് പ്രഖ്യാപനം.
ഇതോടെ ക്ഷേമപെന്‍ഷന്‍ 1300 രൂപയായി വര്‍ധിക്കും. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഒരുലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബി വഴി ഈ സാമ്പത്തികവര്‍ഷത്തില്‍ 20000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. തീരദേശവികസനത്തിന് 1000 കോടി രൂപ മാറ്റിവെക്കും. പ്രവാസിക്ഷേമത്തിന് 90 കോടി രൂപ വകയിരുത്തും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായി 2020ന്റെ അവസാനത്തോടെ സി.എഫ്.എല്‍ ബള്‍ബുകള്‍ നിരത്തലാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ മന്ത്രി തോമസ് ഐസക് അറിയിച്ചു. തെരുവുവിളക്കുകളില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ഫിലമെന്റ് ബള്‍ബുകളും നിര്‍ത്തലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.