കൊച്ചി: കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കൊച്ചി ലുലു മാള്‍ ഇന്ന് മുതല്‍ പൂര്‍ണ്ണമായും അടച്ചിടും. ഈ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഈ നടപടി.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്നാണ് ലുലുമാള്‍ അധികൃതര്‍ വ്യക്തമാക്കിയത്. ആശങ്കപ്പെടേണ്ടതില്ലെന്നും വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളവരെ ആരോഗ്യ വിഭാഗം ബന്ധപ്പെടുമെന്നും മാള്‍ അധികൃതര്‍ പറഞ്ഞു.
ഇന്നലെ 406 കൊവിഡ് കേസുകളാണ് എറണാകുളം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ലുലുമാള്‍ ഉള്‍പ്പെടുന്ന കളമശ്ശേരി 34-ാം ഡിവിഷന്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു.
ചൊവ്വാഴ്ച സംസ്ഥാനത്ത് 4125 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍കോട് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനെയാണ് ജില്ലകളില്‍ കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക