| Tuesday, 3rd September 2013, 2:31 pm

ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരാഴ്ച്ചക്കുള്ളില്‍ നിര്‍മാണം ആരംഭിക്കും: ലുലു ഗ്രൂപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: ##ബോള്‍ഗാട്ടി ഭൂമിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണം ഒരാഴ്ച്ചക്കുളഌല്‍ ആരംഭിക്കുമെന്ന് ##ലുലു ഗ്രൂപ്പ്.800 കോടിയുടെ പദ്ധതിയാണ് ലുലു ലക്ഷ്യമിടുന്നത്.

550 കോടിയുടേതാണ് ആദ്യ ഘട്ട പദ്ധതി. ആദ്യ ഘട്ടം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. ബോള്‍ഗാട്ടിയിലെ 27 ഏക്കര്‍ സ്ഥലം 72 കോടി രൂപയ്ക്കാണ് മുപ്പതു കൊല്ലത്തേക്ക് പാട്ടത്തിനെടുത്തത്.[]

അതേസമയം, ബോള്‍ഗാട്ടി പദ്ധതിയില്‍ ക്രമക്കേടുള്ളതായി സി.പി.ഐ.എം കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി നിയോഗിച്ച കമ്മീഷന്റെതാണ് റിപ്പോര്‍ട്ടിലാണ് ക്രമക്കേടിനെ കുറിച്ച് പറയുന്നത്.

ബോള്‍ഗാട്ടി കരാര്‍ പ്രകാരം കൊച്ചി പോര്‍ട്ട് ട്രസ്റ്റിന് നഷ്ടമുണ്ടാകുമെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പി. രാജീവ്, കെ. ചന്ദ്ര പിള്ള എന്നിവര്‍ അടങ്ങുന്നതാണ് കമ്മീഷന്‍.

We use cookies to give you the best possible experience. Learn more