Entertainment
ചാൻസിനായി ആ താരങ്ങളുടെ ബർത്ത് ഡേ നോക്കി മെസേജ് അയക്കും, മറുപടി കിട്ടിയാലും കാര്യം പറഞ്ഞാൽ..: ലുക്മാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 07, 02:46 am
Sunday, 7th January 2024, 8:16 am

യുവ താരങ്ങളിൽ ഉയർന്ന് വരുന്ന നടനാണ് ലുക്മാൻ അവറാൻ. യൂത്തിനിടയിൽ വലിയ സ്വീകാര്യത നേടാൻ ലുക്മാന് കഴിഞ്ഞിട്ടുണ്ട്. ചെറിയ വേഷങ്ങളിൽ തന്റെ സിനിമ കരിയർ തുടങ്ങിയ ലുക്മാൻ ഇന്നൊരു നായക നടനായി മാറി കഴിഞ്ഞു.

സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് ഒരുപാട് പേരോട് താൻ അവസരം ചോദിച്ചിട്ടുണ്ടെന്ന് ലുക്മാൻ മുമ്പ് പറഞ്ഞിട്ടുണ്ട്.

ഇൻസ്റ്റാഗ്രാം ആക്റ്റീവ് അല്ലാത്ത സമയത്ത് സിനിമയിലെ താരങ്ങൾക്കും പ്രവർത്തകർക്കുമെല്ലാംതാൻ മെസേജ് അയക്കാറുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. അവരുടെ ബർത്ത് ഡേ പോലുള്ള വിശേഷ ദിവസങ്ങളിൽ ആദ്യം മെസ്സേജ് അയച്ചാൽ ചിലപ്പോൾ മറുപടി കിട്ടുമായിരുന്നുവെന്നും ലുക്മാൻ പറഞ്ഞു. മിർച്ചി മലയാളത്തോട് ലുക്മാൻ പറഞ്ഞു.

‘ഇഷ്ടം പോലെ, ഒരുപാട് പേർക്ക് അങ്ങനെ മെസേജ് അയക്കാറുണ്ടായിരുന്നു ആദ്യം. അന്നൊന്നും ഇൻസ്റ്റാഗ്രാം ഇത്ര ആക്റ്റീവ് അല്ല. അപ്പോൾ ഞാൻ ഫേസ്ബുക്കിൽ അവരുടെ ബർത്ത് ഡേ എന്നാണെന്ന് നോക്കും. അല്ലെങ്കിൽ ക്രിസ്മസ് പെരുന്നാൾ പോലുള്ള വിശേഷ ദിവസങ്ങളിലൊക്കെ ആദ്യം ചെന്ന് മെസ്സേജ് അയക്കും.

ചിലപ്പോൾ ഈ ബർത്ത് ഡേയ്ക്കൊക്കെ ആദ്യത്തെ മെസ്സേജ് കിട്ടുമ്പോൾ ചിലപ്പോൾ അവർക്ക് മറുപടി തരാൻ ഉള്ള താത്പര്യം കൂടുമല്ലോ. അങ്ങനെ മറുപടി കിട്ടിയാൽ ഞാൻ അതിൽ കയറി പിടിക്കു. ഞാൻ ലുക്മാനാണ്, ചെറിയ ഷോർട്ട് ഫിലിം ഒക്കെ ചെയ്തിട്ടുണ്ട്, എന്തെങ്കിലും ചാൻസ് ഉണ്ടോയെന്ന് ചോദിച്ചാൽ പിന്നെ റിപ്ലൈ ഉണ്ടാവില്ല.

ഇതൊക്കെ ഇതിന്റെ ഒരു ഭാഗമാണല്ലോ, നമ്മളെ സംബന്ധിച്ച് എങ്ങനെയെങ്കിലും സിനിമയിൽ അവസരം കിട്ടുക, സിനിമയിൽ അഭിനയിക്കുക. അതിന് നമുക്ക് പോസിബിൾ ആയിട്ടുള്ള എല്ലാ കാര്യങ്ങളും ശ്രമിച്ചുനോക്കണം, ലുക്മാൻ പറയുന്നു.

 

Content Highlight: Lukman Says He used to ask for a lot of chances before coming to the film