ദീര്‍ഘ കാലം വീട്ടില്‍ അടച്ചിരിക്കേണ്ടി വന്നെങ്കിലും രസകരമായ ഒരുപാട് ഓര്‍മകളുണ്ടായ ഒരു കാലം കൂടിയാണ് ലോക്ഡൗണ്‍. ആ കാലത്തിലേക്ക് ഒരു തിരിച്ചുപോക്കാണ് സി.സി. നിധിന്‍ ഒരുക്കിയ കൊറോണ ധവാന്‍.
തൃശ്ശൂരിലെ ആനത്തടം എന്ന കുടിയന്മാരുടെ നാട്ടില്‍ ലോക്ഡൗണ്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. ഫുള്‍ കോമഡി മോഡിലാണ് ചിത്രം പറഞ്ഞുപോകുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ഈ ഗ്രാഫ് നിലനിര്‍ത്താനും ചിത്രത്തിനായി.
നായകനായ വിനുവിന്റെ പെങ്ങളുടെ കല്യാണത്തിലാണ് ചിത്രം തുടങ്ങുന്നത്. ആ കല്യാണം മുടങ്ങുന്നതോടെ ആഘോഷത്തിനായി വിനു വാങ്ങിവെച്ച മദ്യം ബാക്കിയാവുന്നു. അന്ന് തന്നെ രാജ്യത്ത് ലോക്ഡൗണും പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.
ലുക്മാന്‍ അവറാനാണ് ചിത്രത്തില്‍ വിനുവിനെ അവതരിപ്പിക്കുന്നത്. നാട്ടിന്‍പുറത്തുകാരനായ, പറയാന്‍ കാര്യമായി ഒരു തൊഴിലില്ലാത്ത, മദ്യപാനിയായ യുവാവിനെ ലുക്മാന്‍ ഗംഭീരമാക്കിയിട്ടുണ്ട്. സ്വാഭാവികമായ കോമഡി രംഗങ്ങളിലും അധികം ചെയ്തുകണ്ടിട്ടില്ലാത്ത റൊമാന്‍സ് രംഗങ്ങളും അദ്ദേഹം നന്നായി ചെയ്തിട്ടുണ്ട്. ലുക്മാന്റെ തല്ലുമാലയുടെ തരംഗത്തിന് ശേഷം ലുക്മാന്‍ നായകനായ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
സൗദി വെള്ളക്ക, ആളങ്കം, സുലൈഖ മന്‍സില്‍, ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്നീ ചിത്രങ്ങളിലെയെല്ലാം ലുക്മാന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രങ്ങളിലൂടെയെല്ലാം തന്നെ ഒരു അയല്‍ക്കാരന്‍ പയ്യന്‍ ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ ലുക്മാന് സാധിച്ചിട്ടുണ്ട്. കൊറോണ ധവാനിലൂടെ അത് ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ്.
നാട്ടിന്‍ പുറത്തെ സാധാരണക്കാരന്‍ പയ്യന്‍ കഥാപാത്രങ്ങള്‍ തന്റെ ഒരു സ്‌ട്രോങ് ഏരിയ കൂടിയാണെന്ന് സൗദി വെള്ളക്ക, കൊറോണ ധവാന്‍ എന്നീ ചിത്രങ്ങളിലൂടെ പറഞ്ഞുവെക്കുകയാണ് ലുക്മാന്‍ അവറാന്‍. മലയാള സിനിമയുടെ നായകനിരയിലേക്കുള്ള യാത്രയിലാണ് ലുകാമാന്‍. ആ ചുവടുകള്‍ ഒന്നുകൂടി സ്‌ട്രോങ്ങാക്കുന്നതാണ് അടുത്തിടെ വന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പ്രകടനങ്ങള്‍.
Content Highlight: lukman avaran performance in corona dhavan