ടൊവിനോ തോമസ് നല്ല ഡെഡിക്കേഷൻ ഉള്ള നടനാണെന്നും, താൻ മാതൃകയാക്കുന്ന ആളാണെന്നും ലുക്ക്മാൻ അവറാൻ. ഷൂട്ടിനുവേണ്ടി എന്ത് വിട്ടുവീഴ്ച്ചക്കും ടൊവിനോ തയ്യാറാണെന്നും ലുക്മാൻ പറഞ്ഞു. ഡൂൾന്യുസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നല്ല ഡെഡിക്കേഷനുള്ള നടനാണ് ടൊവിനോ. നമുക്കൊക്കെ മാതൃകയാക്കാവുന്നതും ഞാനൊക്കെ ഫോളോ ചെയ്യുന്നതുമായിട്ടുള്ള നടനാണ്. സിനിമയുടെ ഷൂട്ടിനുവേണ്ടി എന്ത് വിട്ടുവീഴ്ച്ചക്കും ടൊവിനോ തയ്യാറാണ്. അതുതന്നെയാണ് ഇൻഡസ്ട്രിയിൽ പുള്ളിയുടെ ഉയർച്ചക്ക് കാരണം.
താൻ ചെയ്തതിൽ ഏറ്റവും പ്രിയപ്പെട്ട വേഷം ഏതെന്നുള്ള ചോദ്യത്തിന് ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിലെ ബിജു കുമാർ എന്ന കഥാപാത്രമാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
‘പേഴ്സണലി എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയത് ഉണ്ട എന്ന ചിത്രത്തിലെ ബിജുകുമാർ എന്ന കഥാപാത്രമാണ്. പക്ഷെ ആളുകൾ എന്നെ തിരിച്ചറിയാനും എന്നോട് റെസ്പോണ്ട് ചെയ്യാനുമൊക്കെ തുടങ്ങിയത് തല്ലുമാലയിലെ ജംഷി എന്ന കഥാപാത്രത്തിന് ശേഷമാണ്. ആ കഥാപാത്രത്തിനോട് ആളുകൾക്ക് വളരെ ഇഷ്ട്ടമുണ്ട്,’ ലുക്ക്മാൻ പറഞ്ഞു.സൗദിവെള്ളക്ക ചെയ്തപ്പോൾ കൊച്ചി സ്ലാങ് ചെയ്യുന്നതിനുവേണ്ടി തന്നെ സഹായിക്കാൻ ലൊക്കേഷനിൽ ഒരാളുണ്ടായിരുന്നെന്നും പല ഭാഷകൾ ചെയ്യുന്നത് അടുത്ത ചിത്രത്തിൽ മികച്ചപ്രകടനത്തിന് സഹായിക്കുമെന്നും താരം പറഞ്ഞു.
‘എല്ലാം മലയാളം തന്നെയാണ്. ഇപ്പോൾ കാസർഗോഡ് നിന്നും വരുന്ന ഒരാൾ സിനിമ ചെയ്യുമ്പോൾ ആ ആൾക്ക് കൂടുതൽ പരിചയം ആ ഏരിയയുമായിട്ടാണല്ലോ. എന്തുകൊണ്ടും ആ ചിത്രം ആ ഏരിയയുമായി ബന്ധപ്പെട്ടിട്ടാകും.
ഒരു നടൻ എന്ന നിലയിൽ അത് വളരെ നല്ലതാണ്. ഓരോ ചിത്രത്തിലും എങ്ങനെ വ്യത്യസ്തമാകാം എന്നുള്ളതിന് അതൊരു ഫാക്ടർ ആണ്. സ്ലാങ് മാറുമ്പോൾ അത് കഥാപാത്രത്തിന് നല്ലതാണ്.
കൊച്ചി സ്ലാങ് ഞാൻ ആദ്യമായിട്ടാണ് ചെയ്യുന്നത്. സൗദി വെള്ളക്ക ചെയ്യുമ്പോൾ ലൊക്കേഷനിൽ എന്നെ സഹായിക്കാൻ അതിനുവേണ്ടിയിട്ട് ഒരാളുണ്ടായിരുന്നു,’ ലുക്ക്മാൻ പറഞ്ഞു.
മെയ് 19 ന് റിലീസ് ചെയ്യുന്ന ഉസ്മാൻ മാരത്ത് എഴുതി ഷമാൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ജാക്സൺ ബസാർ യൂത്താണ് ലൂക്ക്മാന്റെ റിലീസിനെത്തുന്ന പുതിയ ചിത്രം.
Content Highlights: Lukman Avaran on Tovino and Jackson Bazar Youth movie