അച്ഛനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടന്‍ ലുക്മാന്‍ അവറാന്‍. കുഞ്ഞ് ജനിച്ചതിന് ശേഷം ചെറിയ ഇടവേള കിട്ടുമ്പോള്‍ തന്നെ വീട്ടിലേക്ക് പോകാറുണ്ടെന്നും ഇരുപത് ദിവസം മാത്രമാണ് കുഞ്ഞിന് പ്രായമുള്ളതെന്നും ലുക്മാന്‍ പറഞ്ഞു.
സിനിമയില്‍ കാണുന്നതുപോലെയല്ല ജീവിതത്തിലെ അച്ഛനെന്നും അതുപോലെയുള്ള ഒരു കളര്‍ പിക്ചറല്ല ജീവിതത്തിലേതെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അച്ഛനായതിന്റെ സന്തോഷം പതിയെയാണ് വരുന്നത്. ആദ്യം എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. ഡെലിവറി കഴിഞ്ഞ് ആണ്‍കുഞ്ഞാണെന്ന് പറഞ്ഞപ്പോഴാണ് എനിക്ക് ആദ്യം സന്തോഷം തോന്നിയത്. പിന്നെ കുഞ്ഞ് അങ്ങനെ റിയാക്ട് ചെയ്യാനൊന്നും തുടങ്ങിയിട്ടില്ലല്ലോ. ഫുള്‍ ടൈം ഉറക്കമാണ്.
കുഞ്ഞ് ഉണ്ടായതിന് ശേഷം സമയം കിട്ടിയാല്‍ അപ്പോള്‍ തന്നെ വീട്ടിലേക്ക് പോകാറാണ് പതിവ്. കുഞ്ഞിന് ഇപ്പോള്‍ ഇരുപത് ദിവസം മാത്രമാണ് പ്രായം. യഥാര്‍ത്ഥത്തില്‍ അതല്ലാതെ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പിന്നെ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അത് സിനിമയിലായിരിക്കും.
നമ്മള്‍ യഥാര്‍ത്ഥത്തില്‍ അച്ഛനാകുന്നത് പോലെയല്ലല്ലോ സിനിമയില്‍. സിനിമയിലേക്ക് വരുമ്പോള്‍ ആ ഫീലിനെ കുറച്ചുകൂടി പെരുപ്പിച്ച് കാണിക്കും. ആ വികാരങ്ങളൊക്കെ ഏതാണ്ട് അങ്ങനെ തന്നെയായിരിക്കും. പക്ഷെ സിനിമയിലെ കളര്‍ പിക്ചര്‍ ആയിരിക്കില്ല ജീവിതത്തില്‍ എന്നതായിരിക്കും പ്രത്യേകത,’ ലുക്മാന്‍ പറഞ്ഞു.
അതേസമയം അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ലുക്മാന്റെ ഏറ്റവും പുതിയ സിനിമ. അനാര്‍ക്കലി മരക്കാര്‍, ഗണപതി, ജോളി ചിറയത്ത്, ദീപ തോമസ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlight: lukman avaran about his son