| Tuesday, 26th March 2024, 9:45 am

ആ സംവിധായകന്‍ എന്റെ ലൈഫിലെ ഒരു ഇമ്പോര്‍ട്ടന്റ് പാര്‍ട്ടാണ് : ലുക്മാന്‍ അവറാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ലുക്മാന്‍ അവറാന്‍. സപ്തമശ്രീ തസ്‌കരാഃ, ദായോം പന്ത്രണ്ടും, കെ.എല്‍ 10 പത്ത് തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ച ലുക്മാന്‍ ഖാലിദ് റഹ്‌മാന്റെ ഉണ്ട എന്ന സിനിമയിലൂടെ ശ്രദ്ധേയനായി. തല്ലുമാലയിലെ ജിംഷി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന്റെ കരിയര്‍ മാറി.

റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുഹ്‌സിന്‍ പരാരി തന്റെ ലൈഫിലെ ഇമ്പോര്‍ട്ടന്റ് പാര്‍ട്ടാണെന്നും ആദ്യ സിനിമ തൊട്ടുള്ള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടെന്നും ലുക്മാന്‍ പറഞ്ഞു. ആദ്യ സിനിമയുടെ റിഹോഴ്‌സലിനിടെയാണ് മുഹ്‌സിനെ കാണുന്നതെന്നും, പിന്നീട് ഒരു ബ്രദര്‍ ബോണ്ടിലേക്ക് എത്തിയെന്നും ലുക്മാന്‍ കൂട്ടിച്ചേര്‍ത്തു. കെ.എല്‍ 10 പത്ത് എന്ന സിനിമയെക്കുറിച്ചുള്ള ചോദ്യത്തിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

‘എന്റെ കരിയറിലെ ഒരു പ്രധാന സിനിമയായിരുന്നു കെ.എല്‍ 10. അതുപോലെ ഇമ്പോര്‍ട്ടന്റായിട്ടുള്ള ഒരാളാണ് മുഹ്‌സിന്‍ പരാരി. അത് സത്യസന്ധമായ കാര്യമാണ്. കാരണമെന്താണെന്ന് വെച്ചാല്‍, ദായോം പന്ത്രണ്ടിലാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. ഷൂട്ടിന് മുന്നേ ഞങ്ങളുടെ റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മൂപ്പര് വന്നു. ആ സമയത്ത് നേറ്റീവ് ബാപ്പ റിലീസായിട്ടില്ല. അന്ന് ജസ്റ്റ് പരിചയപ്പെട്ടതാ.

പിന്നെ അതിന് ശേഷം ഞങ്ങള്‍ എങ്ങനെയൊക്കെയോ കണക്ഷനായി. കണക്ഷനായെന്ന് പറഞ്ഞാല്‍, ഒരു ബ്രദര്‍ഹുഡ് റിലേഷനിലെ ബോണ്ട് ഉണ്ടായി. അത് ഇന്നും ഈ നിമിഷം വരെയും ഞങ്ങള്‍ കണ്ടിന്യൂ ചെയ്യുന്നുണ്ട്. എന്നും വിളിക്കും, മെസേജ് അയക്കും, അങ്ങനെയാണ്. എന്താണതിന് കാരണമെന്ന് അറിയില്ല. ഹര്‍ഷദിക്കയുമായും, ഖാലിദ് റഹ്‌മാനുമായിട്ടുമൊക്കെ അങ്ങനെയാണ്. റഹ്‌മാനും ഞാനുമൊക്കെ ഒരുമിച്ചാണ് താമസമൊക്കെ. സിനിമയില്‍ കൂടിയാണ് ഇതൊക്കെ കിട്ടിയത്,’ ലുക്മാന്‍ പറഞ്ഞു.

Content Highlight: Lukman Avaran about his friendship with Muhsin Parari

We use cookies to give you the best possible experience. Learn more