| Monday, 18th March 2024, 10:43 pm

മുംബൈക്ക് പകരക്കാരനെത്തി, മുടക്കിയത് 50 ലക്ഷം കിട്ടിയത് പൊന്‍മുട്ടയിടുന്ന താറാവിനെ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ സീസണ്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22ന് ചെന്നൈയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവും തമ്മിലാണ് ആദ്യം മത്സരം. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ഫേവറേറ്റ് മാച്ചാണ് മുംബൈയും ഗുജറാത്തും തമ്മിലുള്ളത്. മാര്‍ച്ച് 24ന് രാത്രി 7:30നാണ് മത്സരം.

എന്നാല്‍ പുതിയ സീസണില്‍ നിരവധി താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. അത്തരത്തില്‍ പരിക്കേറ്റ മുംബൈ ബൗളര്‍ ജേസണ്‍ ബെഹ്റന്‍ഡോര്‍ഫിന് പകരക്കാരനായി ലൂക്ക് വുഡിനെയാണ് മുംബൈ ഇന്ത്യന്‍സ് തെരഞ്ഞെടുത്തത്.

ഇംഗ്ലണ്ടിനായി ഇടങ്കയ്യന്‍ പേസര്‍ വുഡ് അഞ്ച് ടി-20ഐ മത്സരങ്ങളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. എട്ട് ടി-20 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. 62 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 137 വിക്കറ്റുകളും ടി-ട്വന്റീസില്‍ നിന്ന് 147 വിക്കറ്റുകളും താരത്തിനുണ്ട്. മുംബൈ 50 ലക്ഷം രൂപയ്ക്കാണ് വുഡിനെ ടീമില്‍ എത്തിച്ചത്.

സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ക്കായി പരിക്കുകള്‍ കൂടിവരികയാണ്. പരിക്ക് മൂലം ശസ്ത്രക്രിയയ്ക്ക് വിധേയനായ മുംബൈ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് എന്‍.സി.എ ഇതുവരെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിക്കാത്തതിനാല്‍ സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഡിസംബറില്‍ നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക പരമ്പരയില്‍ ആണ് താരം അവസാനമായി കളിച്ചത്. പരമ്പരയിലെ മൂന്നാം ടി-ട്വന്റിയില്‍ സെഞ്ച്വറി നേടിയെങ്കിലും കണങ്കാലിന് പരിക്കേറ്റ സൂര്യ രണ്ട് ശസ്ത്രക്രിയകള്‍ക്കാണ് വിധേയനാവേണ്ടിവന്നത്.

4.6 കോടി രൂപയ്ക്ക് എം.ഐ സ്വന്തമാക്കിയ ശ്രീലങ്കയുടെ ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ ദില്‍ഷന്‍ മധുശങ്കയ്ക്ക് ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഹാംസ്ട്രിങ്ങിന് പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ട് മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യതയുണ്ട്.

Content Highlight: Luke Wood has been selected by Mumbai Indians to replace Jason Behrendorff

Latest Stories

We use cookies to give you the best possible experience. Learn more