സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിലേക്ക് റൊണാൾഡോ എത്തിയതിന് പിന്നാലെ ക്ലബ്ബിന്റെ ഓഹരി മൂല്യവും ബ്രാൻഡ് മൂല്യവും കുതിച്ചുയർന്നിരുന്നു.
ഇതിന് പിന്നാലെ യൂറോപ്പിൽ നിന്നും കൂടുതൽ സൂപ്പർ താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ അൽ നസർ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അതൊന്നും സാധ്യമായിരുന്നില്ല.
റൊണാൾഡോക്ക് പിന്നാലെ സെർജിയോ റാമോസ്, ലൂക്കാ മോഡ്രിച്ച് മുതലായ താരങ്ങളെയാണ് റൊണാൾഡോക്ക് പിന്നാലെ അൽ നസറിലേക്കെത്തിക്കാൻ ക്ലബ്ബ് ശ്രമം നടത്തിയിരുന്നത്.
എന്നാൽ റയലിൽ നിന്നും ഉടൻ കരാർ അവസാനിക്കുന്ന ലൂക്കാ മോഡ്രിച്ച് സൗദിയിലേക്ക് അൽ നസറുമായി ചർച്ച നടത്താൻ ഈ ആഴ്ച അവസാനത്തോടെ വിമാനം കയറും എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്. സൗദി മാധ്യമമായ അൽ വീമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റയൽ ദീർഘകാലത്തേക്ക് കരാർ നീട്ടി നൽകാൻ സാധ്യതയില്ലാത്ത മോഡ്രിച്ചിനെ വൻ തുക നൽകി തങ്ങളുടെ സ്‌ക്വാഡിൽ ചേർക്കാം എന്നാണ് അൽ നസറിന്റെ പ്രതീക്ഷ.
നിലവിൽ ലാ ലിഗയിൽ 26 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളോടെ 56 പോയിന്റുമായി റയൽ മാഡ്രിഡ് ടേബിളിൽ രണ്ടാം സ്ഥാനത്തുണ്ട്.
21 മത്സരങ്ങളിൽ 15 വിജയങ്ങളുമായി 49 പോയിന്റോടെ പ്രോ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അൽ നസറിന്റെ സ്ഥാനം.
Content Highlights:Luka Modric will travel to Saudi Arabia this weekend to hold talks with Al-Nassr reports