| Tuesday, 27th June 2023, 11:23 pm

'അദ്ദേഹം എങ്ങും പോകുന്നില്ല'; സൂപ്പര്‍താരത്തിന്റെ കരാര്‍ പുതുക്കി റയല്‍ മാഡ്രിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ മൊറോക്കന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് അടുത്ത ഒരു വര്‍ഷം കൂടി ക്ലബ്ബില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് വമ്പന്മാര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സൗദി അറേബ്യന്‍ ക്ലബ്ബുകളില്‍ നിന്ന് താരത്ത തേടി വമ്പന്‍ ഓഫറുകള്‍ എത്തിക്കൊണ്ടിരിക്കെയാണ് മോഡ്രിച്ചിന്റെ കരാര്‍ 2024 വരെ നീട്ടുമെന്ന വിവരം റയല്‍ മാഡ്രിഡ് അറിയിച്ചത്.

ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ടോണി ക്രൂസിനെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് 37കാരനായ താരത്തെയും ക്ലബ്ബില്‍ നിലനിര്‍ത്താന്‍ പദ്ധതിയിട്ട വിവരം റയല്‍ പ്രഖ്യാപിച്ചത്. ക്ലബ്ബിലെ നിര്‍ണായക താരങ്ങളായ മോഡ്രിച്ചിന്റെയും ക്രൂസിന്റെയും കരാര്‍ 2023ല്‍ അവസാനിക്കുകയായിരുന്നു.

മോഡ്രിച്ചിനെ സ്വന്തമാക്കാന്‍ അല്‍ ഹിലാല്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെന്നും എന്നാല്‍ താരം ഓഫര്‍ നിരസിക്കുകയായിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 200 മില്യണ്‍ യൂറോയുടെ ഓഫറാണ് അല്‍ ഹിലാല്‍ മോഡ്രിച്ചിനായി വെച്ചുനീട്ടിയിരുന്നത്.

താന്‍ ഇക്കാര്യത്തില്‍ പല തവണ പ്രതികരിച്ചിട്ടുണ്ടെന്നും റയല്‍ മാഡ്രിഡില്‍ തുടരാന്‍ തന്നെയാണ് തന്റെ തീരുമാനം എന്നുമാണ് അദ്ദേഹം പറഞ്ഞത്. യുവേഫ നാഷന്‍സ് ലീഗ് സെമി ഫൈനല്‍സില്‍ നെതര്‍ലാന്‍ഡ്സുമായി ഏറ്റുമുട്ടാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ മൊറോക്കന്‍ ടീമിന്റെ വരാനിരിക്കുന്ന മത്സരത്തിലാണ് ഞാന്‍ ഫോക്കസ് ചെയ്തിരിക്കുന്നത്. റയല്‍ മാഡ്രിഡിന്റെ കാര്യം ഞാന്‍ മുമ്പും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അതുതന്നെ വീണ്ടും ആവര്‍ത്തിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല.

ഇപ്പോള്‍ നെതര്‍ലെന്‍ഡ്സിനെതിരായ മത്സരത്തിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതെല്ലാം കഴിഞ്ഞ് നമുക്ക് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാം,’ മോഡ്രിച്ച് പറഞ്ഞു.

അതേസമയം 2012ലാണ് മോഡ്രിച് റയല്‍ മാഡ്രിഡിലെത്തുന്നത്. കരിയറിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡിങ് താരങ്ങളില്‍ ഒരാളായി മാറാന്‍ സാധിച്ചു. റയലിനായി കളിച്ച 473 മത്സരങ്ങളില്‍ നിന്ന് 37 ഗോളും 76 അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയത്.

Content Highlights: Luka Modric will stay another one year in Real Madrid

We use cookies to give you the best possible experience. Learn more