മാഡ്രിഡ്: 2018ലെ ബാലന്‍ ദി ഓര്‍ ജേതാവ് ലൂക്കാ മോഡ്രിച്ച് റയല്‍ മാഡ്രിഡില്‍ തുടരും. റയലില്‍ തുടരാനാണ് തന്റെ ആഗ്രഹമെന്ന് സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.നേരത്തെ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനിലേക്ക് താരം ചേക്കേറുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
2020 വരെയാണ് റയലുമായുള്ള മോഡ്രിച്ചിന്റെ കരാര്‍. കരാര്‍ പുതുക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇതുവരെ കരാര്‍ റയല്‍ മാഡ്രിഡ് പുതുക്കിയിട്ടില്ല.
റയലിലെത്തിയ ആദ്യ ദിവസത്തേതുപോലെ താന്‍ ഇപ്പോഴും സന്തുഷ്ടനാണെന്ന് മോഡ്രിച്ച് പറഞ്ഞു. സെവിയ്യയ്‌ക്കെതിരായ മത്സര ശേഷമാണ് റയലില്‍ തുടരാനുള്ള ആഗ്രഹം മോഡ്രിച്ച് തുറന്നു പറഞ്ഞത്.
ALSO READ: ലക്ഷ്യം ലോകകപ്പ് വിജയവും ആഷസ് വിജയവും: ട്രെവര്‍ ബെയിലിസ്സ്
നിലവില്‍ ലീഗില്‍ മൂന്നാമതാണ് റയല്‍. സിദാനും റൊണാള്‍ഡോയും ക്ലബില്‍ നിന്ന് പോയ ശേഷം ടീം ഈ സീസണില്‍ തിരിച്ചടി നേടുകയാണ്.
ടീം പഴയ ഫോമിലേക്ക് എത്താന്‍ കഴിയാത്തതിനാല്‍ താല്‍കാലിക പരിശീലകനെ മാറ്റി ജര്‍മന്‍ പരിശീലകന്‍ ജോക്കിം ലോയെ ബെര്‍ണബ്യുവിലെത്തിക്കാനും റയലിന് പദ്ധതിയുണ്ട്. സമ്മര്‍ വിന്‍ഡോയില്‍ ഇതിനായുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.