| Sunday, 5th August 2018, 7:45 pm

ആ വാര്‍ത്ത തെറ്റ്; മോഡ്രിച്ച് റയലിന്റെ വേണ്ടപ്പെട്ട താരം, ടീം വിടില്ലെന്ന് പരിശീലകന്‍ ലോപെട്ടെഗി

സ്പോര്‍ട്സ് ഡെസ്‌ക്

മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ റയല്‍ മധ്യനിരതാരം ലൂക്കാ മോഡ്രിച്ചും റയല്‍ വിടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പരിശീലകന്‍ ലോപെട്ടെഗി. മോഡ്രിച്ച് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീം വിടില്ലെന്ന് ലോപെട്ടെഗി അറിയിച്ചു.

യുവന്റസിനെതിരായ മത്സരത്തിന് ശേഷമാണു താരം ടീം വിടില്ല എന്ന് ലോപെട്ടെഗി പറഞ്ഞത്. റയല്‍ മാഡ്രിഡിന്റെ വേണ്ടപ്പെട്ട താരമാണ് മോഡ്രിച്ചെന്നും അത് കൊണ്ട് തന്നെ താരം റയല്‍ മാഡ്രിഡിനൊപ്പം തുടരുമെന്നും ലോപെട്ടെഗി പറഞ്ഞു. ഓഗസ്റ്റ് 15ന് നടക്കുന്ന യുവേഫ സൂപ്പര്‍ കപ്പിന് താരം ഉണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പരിശീലകന്‍ വ്യക്തമാക്കി.


Read Also : അശ്വിന് എന്തുകൊണ്ട് പന്ത് കൊടുത്തില്ല, തോല്‍വിക്ക് കാരണം കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി: നാസര്‍ ഹുസൈന്‍


ക്രോയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച മോഡ്രിച്ച് ഇതുവരെ റയല്‍ മാഡ്രിഡ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടില്ലെന്നും ഇന്റര്‍ മിലാന്‍ താരത്തിന് വിലയിട്ടു എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അതിന് വേണ്ടി റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെരേസുമായി മോഡ്രിച്ച് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിലവില്‍ ക്രൊയേഷ്യന്‍ താരങ്ങളായ ഇവാന്‍ പെരിസിച്ച്, ബ്രോസോവിച്ച് എന്നിവര്‍ കളിക്കുന്നത് ഇന്റര്‍ മിലാനിലാണ്, ഇത് താരത്തെ ക്ലബിലേക്ക് ആകര്‍ഷിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. താരങ്ങളാണ് മൂന്ന് പേരും.

ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട മോഡ്രിച്ച് ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ മുന്‍നിരയിലുണ്ട്.

We use cookies to give you the best possible experience. Learn more