ലാ ലിഗയില്‍ വിജയ കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒസാസുനയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തകര്‍ത്തു വിട്ടത്.
മത്സരത്തില്‍ ലോസ് ബ്ലാങ്കോസിനായി മൂന്ന് അസിസ്റ്റുകള്‍ നേടി മിന്നും പ്രകടനമാണ് ക്രൊയേഷ്യന്‍ സൂപ്പര്‍താരം ലൂക്ക മോഡ്രിച്ച് നടത്തിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ സ്വന്തമാക്കിയത്.
2016-17 സീസണിനു ശേഷം റയല്‍ മാഡ്രിഡിനായി ഒരു മത്സരത്തില്‍ ഹാട്രിക് അസിസ്റ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് മോഡ്രിച്ചിന് സാധിച്ചത്.
ഇതിനുമുമ്പ് റയലിനായി ഒരു മത്സരത്തില്‍ മൂന്ന് അസിസ്റ്റുകള്‍ നേടിയത് ഉറുഗ്വയ്ന്‍ താരം ഫെഡറിക്കോ വാല്‍വെര്‍ദെയാണ്. 2022ല്‍ ലെവാന്റെക്കെതിരായ മത്സരത്തില്‍ ആയിരുന്നു വാല്‍വെര്‍ദെ മൂന്ന് അസിസ്റ്റുകള്‍ നേടിയത്.
അതേസമയം ഒസാസുനയുടെ തട്ടകമായ എല്‍ സദാറില്‍ 3-5-2 എന്ന ഫോര്‍മേഷനില്‍ ആണ് ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയായിരുന്നു റയല്‍ മാഡ്രിഡ് പിന്തുടര്‍ന്നത്.
👏 EQUIPO 👏#OsasunaRealMadrid pic.twitter.com/RGqwodXNUU
— Real Madrid C.F. (@realmadrid) March 16, 2024
മത്സരത്തില്‍ റയല്‍ മാഡ്രിനായി ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ ഇരട്ടഗോള്‍ നേടി. നാലാം മിനിട്ടിലും 64 മിനിട്ടിലും ആയിരുന്നു ബ്രസീലിയന്‍ യുവതാരത്തിന്റെ ഗോളുകള്‍ പിറന്നത്. ഡാനി കാര്‍വജാല്‍ 18, ബ്രാഹിം ഡയസ് 61 എന്നിവരായിരുന്നു സ്പാനിമാരുടെ മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. ഒസാസുനക്കായി അന്റെ ബുടിമിര്‍, ഐക്കര്‍ മുനോസ് എന്നിവരാണ് ഗോളുകള്‍ നേടിയത്.
🏁 @Osasuna 2-4 @RealMadrid
⚽ 4’ @vinijr
⚽ 7’ Budimir
⚽ 18’ @danicarvajal92
⚽ 61’ @Brahim
⚽ 64’ @ViniJr
⚽ 90’+1’ Iker Muñoz#OsasunaRealMadrid | #Emirates pic.twitter.com/szdHjQeyKs— Real Madrid C.F. (@realmadrid) March 16, 2024
ജയത്തോടെ സ്പാനിഷ് ലീഗില്‍ 29 മത്സരങ്ങളില്‍ നിന്നും 22 വിജയവും ആറ് സമനിലയും ഒരു തോല്‍വിയും അടക്കം 72 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അന്‍സലോട്ടിയും സംഘവും.
ലാ ലിഗയില്‍ അത്ലറ്റിക് ക്ലബ്ബിനെതിരെയാണ് വയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം. ലോസ് ബ്ലാങ്കോസിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവാണ് വേദി.
Content Highlight: Luka Modric great performance for Real Madrid