|

ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ച കേരളത്തിന്റെ പുതിയ സൈനിംഗ്; ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഇനി കേരള ജേഴ്‌സിയില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ. ലീഗില്‍ കേരള എഫ്.സിയുടെ പുതിയ സൈനിംഗിന്റെ ത്രില്ലിലാണ് ആരാധകര്‍. സ്ലൊവേനിയന്‍ സ്ട്രൈക്കര്‍ ലൂക്കാ മജ്സെനാണ് മലബാറിന്റെ സ്വന്തം ഗോകുലം കേരള എഫ്.സിയ്ക്ക് വേണ്ടി ബൂട്ടുകെട്ടുന്നത്.

ഐ. ലീഗില്‍ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറായിരുന്നു മജ്‌സന്‍. 11 ഗോളുകളാണ് താരം കഴിഞ്ഞ സീസണില്‍ ചര്‍ച്ചിലിന് വേണ്ടി അടിച്ചുകൂട്ടിയത്.

Churchill Brothers sign Slovenian striker Luka Majcen

ഐ. ലീഗിന്റെ യോഗ്യതാ മത്സരത്തില്‍ മേജ്‌സന്‍ ബെംഗളുരു യുണൈറ്റഡിന് വേണ്ടിയും താരം കളിച്ചിരുന്നു.

‘ഡ്രാഗണുകളുടെ നാട്ടില്‍ നിന്നെത്തിയ ലൂക്ക മജ്‌സന് സ്വാഗതം’ എന്നാണ് ടീം മജ്‌സനെ കേരള എഫ്.സിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്യുന്നത്.

‘ഗോകുലം മികച്ച ടീമാണ്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍മാരായ ടീമിനൊപ്പം കളിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. കോച്ച് അന്നീസയുടെ കീഴില്‍ ഇനിയും കിരീടം നേടാന്‍ ടീമിന് സാധിക്കും,’ മജ്‌സന്‍ പറഞ്ഞു.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായിരുന്നു കേരള എഫ്.സി. കലാശപ്പോരാട്ടത്തില്‍ ചര്‍ച്ചിലിനെ തകര്‍ത്തായിരുന്നു ഗോകുലം കേരള എഫ്.സി ഐ. ലീഗിന്റെ കിരീടം കോഴിക്കോടിന്റെ മണ്ണിലേക്കെത്തിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Luka Majcen signs contract with Gokulam Kerala FC

Latest Stories

Video Stories