മുംബൈ: ലക്ഷമണ്‍ ഉത്തേകര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് റൊമാന്റിക് കോമഡി ലുകാ ചുപ്പിയുടെ ട്രെയ്‌ലര്‍ പുറത്ത്. കൃതി സാനോനും കാര്‍ത്തിക് ആര്യനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മധുര നഗരത്തിലെ രഹസ്യമായി ഒന്നിച്ചു താമസിക്കുന്ന രണ്ടു പ്രണയികളുടെ കഥ പറയുന്നു.
കല്ല്യാണം കഴിച്ചെന്ന വ്യാജേനെ ലിവിങ്ങ് ടുഗെദര്‍ പരീക്ഷിക്കുന്ന രണ്ടു പേരുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളാണ് സിനിമ ആവിഷ്‌കരിക്കുന്നത്. നമുക്കും അത് പരീക്ഷിക്കാം (ലിവിംഗ് ടുഗെദര്‍) ഇക്കാലത്ത് എല്ലാവരും ചെയ്യുന്നതാണത് സനോന്റെ കഥാപാത്രം ഇങ്ങനെ പറയുന്നിടത്താണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്.
ഇവരോടൊപ്പം താമസിക്കാന്‍ ഇരുവരുടേയും കുടുംബങ്ങള്‍ കൂടെ എത്തുന്നതോടെ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ ട്രെയ്‌ലറില്‍ രസകരമായി ചിത്രീകരിച്ചിരിക്കുന്നു.
പങ്കജ് ത്രിപാഠി, വിനയ് പതക്ക്, അപര്‍ശക്തി ഖുറാന, എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിനേശ് വിജയന്റെ ഉടമസ്ഥതയിലുള്ള മാഡ്ഡോക് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മാര്‍ച്ച് ഒന്നിന് തിയ്യേറ്ററുകളിലെത്തും.