ഉറുഗ്വയ്ന്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസ് ബ്രസീലിയന്‍ ക്ലബ്ബായ ഗ്രമിയോയില്‍ നിന്നും പടിയിറങ്ങി.
വാസ്‌കൊഡ ഗാമക്കെതിരെ നടന്ന മത്സരത്തിന് ശേഷമായിരുന്നു സുവാരസ് ഗ്രെയിയോയില്‍ നിന്നും വിടപറഞ്ഞത്. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗ്രെമിയോ വിജയിച്ചത്.
ഉറുഗ്വയ്ന്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസ് ബ്രസീലിയന്‍ ക്ലബ്ബായ ഗ്രമിയോയില്‍ നിന്നും പടിയിറങ്ങി.
വാസ്‌കൊഡ ഗാമക്കെതിരെ നടന്ന മത്സരത്തിന് ശേഷമായിരുന്നു സുവാരസ് ഗ്രെയിയോയില്‍ നിന്നും വിടപറഞ്ഞത്. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗ്രെമിയോ വിജയിച്ചത്.
46ാം മിനിട്ടില്‍ സുവാരസിന്റെ ബൂട്ടില്‍ നിന്നുമാണ് ഗ്രെമിയോയുടെ വിജയഗോള്‍ പിറന്നത്. ഗ്രമിയോടൊപ്പമുള്ള തന്റെ അവസാന മത്സരത്തില്‍ ഗോള്‍ നേടിയത് എറെ ശ്രദ്ധേയമായി.
മത്സരശേഷം വികാരപരമായാണ് സുവാരസ് മൈതാനത്ത് ഇറങ്ങിയത്. ഗാലറിയിയില്‍ നിറഞ്ഞു നിന്ന ഗ്രമിയോ ആരാധകര്‍ സൂപ്പര്‍ താരത്തിന് കയ്യടികള്‍ നല്‍കികൊണ്ട് മികച്ച വിടവാങ്ങല്‍ ആണ് നല്‍കിയത്.
🚨Official, Luis Suarez expected to leave Gremio this year: #Luissuarez
Games — 53
Goals — 24
Assists — 11Inter Miami one of his favorite destinations as things stand now. pic.twitter.com/bM7tWrw40J
— ALL TRANSFER (@Allfcbtransfer) December 4, 2023
555th goal of his career
Luis Suarez leaves Gremio #ElPisterelopic.twitter.com/7qeGfdPVdA
— Trent Tomidoo (@TomidoPapa) December 4, 2023
മത്സരശേഷം ക്ലബ്ബ് വിടുന്നതിനെകുറിച്ച് വികാരപരമായി സുവാരസ് മനസ്സുതുറക്കുകയും ചെയ്തു.
‘എനിക്ക് വലിയ വേദന തോന്നുന്നു. ഇപ്പോള്‍ എന്റെ ശരീരം എനിക്കായി സംസാരിക്കുകയാണ്. ഒരു നീണ്ട കരിയറിന് ശേഷം ഞാന്‍ ഇവിടെ നിന്നും പോവുകയാണ്. ഇനി എനിക്കൊന്ന് വിശ്രമിക്കണം. എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം. ഭാവിയില്‍ ഞാന്‍ എവിടെയായിരുന്നുമെന്ന് കണ്ടറിയണം,’ സുവാരസ് മത്സരശേഷം പറഞ്ഞു.
E A RISADA DO SUÁREZ KKKKKKMMMKKKKKKKK
Bicho se cagou de rir meu pic.twitter.com/TMxfLmcC7z
— FBI Tricolor (@FBITricolor) December 4, 2023
സുവാരസ് അടുത്തതായി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറും എന്ന ശക്തമായ റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കൊപ്പം സുവാരസ് ചേരുമ്പോള്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലെ പഴയ മുന്നേറ്റനിര തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Luis Suarez has left from Gremio.