| Tuesday, 4th February 2014, 12:55 am

കോസ്റ്ററിക്കയിലെ അധികാരം പിടിച്ചെടുത്ത് ഇടതുപക്ഷത്തിന്റെ സിറ്റിസണ്‍ ആക്ഷന്‍ പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]സാന്‍ ഹോസെ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യമായ കോസ്റ്റ റിക്കയില്‍ മേല്‍ക്കൈ നേടി ഇടതുപക്ഷം.

ഇടതുപക്ഷത്തോട് പ്രതിപത്തിയുള്ള സിറ്റിസണ്‍ ആക്ഷന്‍ പാര്‍ട്ടി നേതാവായ ലൂയിസ് ഗ്വില്ലര്‍മോ സോളിസും ഭരണകക്ഷി സ്ഥാനാര്‍ഥി ജോണി അരായയും തമ്മിലായിരുന്നു പ്രധാനമത്സരം.

ലൂയിസ് ഗ്വില്ലര്‍മോ സോളിസ് 30.9 ശതമാനം വോട്ടുനേടി മുന്‍പന്തിയിലെത്തിയപ്പോള്‍ ജോണി അരായയ്ക്ക് 29.6 ശതമാനം വോട്ടുനേടാനേ കഴിഞ്ഞുള്ളൂ.

അതേസമയം ജയിക്കാനാവശ്യമായ 40 ശതമാനം വോട്ട് ആര്‍ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മില്‍ രണ്ടാംവട്ട തിരഞ്ഞെടുപ്പ് നടക്കും.

മറ്റൊരു ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഹോസെ മാരിയ വില്ലാള്‍തക്ക് 17.2 ശതമാനം വോട്ടുലഭിച്ചു.

2010ല്‍ അധികാരത്തിലേറിയ ലോറ ചിന്‍ചിലയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ അഴിമതി ആരോപണമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിറ്റിസണ്‍ ആക്ഷന്‍ പാര്‍ട്ടി നേതാവായ ലൂയിസ് ഗ്വില്ലര്‍മോ പ്രധാനമായും ഉപയോഗിച്ചത്.

അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന രാജ്യത്തെ അതില്‍ നിന്നും ഭരണമുക്തമാക്കാന്‍ പുതിയ സര്‍ക്കാര്‍ വരേണ്ടതുണ്ടെന്ന ബോധം ജനങ്ങളില്‍ ഉണ്ടാക്കാന്‍ സിറ്റിസണ്‍ ആക്ഷന്‍ പാര്‍ട്ടിക്കായി.

We use cookies to give you the best possible experience. Learn more