Football
ബാഴ്‌സലോണ ടാര്‍ഗെറ്റിനെ പി.എസ്.ജിയിലെത്തിക്കാനൊരുങ്ങി ലൂയിസ് എന്റിക്വ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 07, 12:24 pm
Friday, 7th July 2023, 5:54 pm

ബാഴ്‌സലോണ നോട്ടമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം ബെര്‍ണാഡോ സില്‍വയെ ക്ലബ്ബിലെത്തിക്കാനൊരുങ്ങി പരിശീലകന്‍ ലൂയിസ് എന്റിക്വ്. ഈ സീസണിന്റെ അവസാനത്തോടെ സിറ്റി വിടാനൊരുങ്ങുന്ന സില്‍വ നിലവില്‍ മറ്റ് ക്ലബ്ബുമായി ഡീലിങ് നടത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് താരത്തെ ധൃതിയില്‍ സ്വന്തമാക്കാനുള്ള നീക്കവുമായി പാരീസിയന്‍സ് രംഗത്തെത്തിയത്.

എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം 80 മില്യണ്‍ യൂറോയാണ് പി.എസ്.ജി സില്‍വക്ക് ഇട്ടിരിക്കുന്ന മൂല്യം. എന്നാല്‍ ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് സില്‍വ തന്റെ തീരുമാനം അറിയിച്ചിട്ടില്ല. വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനമറിയിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘സത്യം പറഞ്ഞാല്‍, എനിക്കറിയില്ല. അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഇപ്പോള്‍ ഞാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെ ജയം ആഘോഷിക്കുകയാണ്. വളരെ മികച്ച നേട്ടമാണ് ഇത്തവണ ഞങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്,’ സില്‍വ പറഞ്ഞു.

ബാഴ്സ താരം ഫ്രെങ്കി ഡി ജോങ്ങുമായി സൈനിങ് നടത്താന്‍ താത്പര്യമുണ്ടെന്ന് മാഞ്ചസ്റ്റര്‍ സിറ്റി നേരത്തെ അറിയിച്ചിരുന്നു. സ്പോര്‍ട്ട്സ് മാധ്യമമായ ദ സണ്ണിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരു സ്വാപ് ഡീലിനാണ് ഇരുടീമുകളും ശ്രമിക്കുന്നത്.

പരിശീലകന്‍ പെപ് ഫ്രങ്കി ഡി ജോങ്ങില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നും താരത്തിനായി 85 മില്യണ്‍ യൂറോ നല്‍കാന്‍ സിറ്റി തയ്യാറാണെന്നും ദി അത് ലെറ്റിക്കിന്റൈ റിപ്പോര്‍ട്ടില്‍ പറയുന്നു. സില്‍വയെ തട്ടകത്തിലെത്തിക്കാന്‍ ഡി ജോങ്ങിനെ വില്‍ക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: Luis Enrique wants to sign with Bernado Silva