ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഇപ്പോഴിതാ അടുത്ത ബാലണ്‍ ഡി ഓര്‍ നേടാന്‍ എംബാപ്പെ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞിരിക്കുകയാണ് പി.എസ്.ജി പരിശീലകനായ ലൂയിസ് എന്റിക്വ.
എംബാപ്പെ ബാലണ്‍ ഡി ഓര്‍ നേടണമെങ്കില്‍ പാരീസ് സെന്റ് ജെര്‍മെയ്നൊപ്പവും ഫ്രാന്‍സിനൊപ്പവും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കണമെന്നാണ് എന്റിക്വ പറഞ്ഞത്.
‘ബാലണ്‍ ഡി ഓര്‍ നേടുന്നതിന് എംബാപ്പെ വ്യക്തിഗത പ്രകടനങ്ങള്‍ക്ക് പുറമേ ക്ലബ്ബിനൊപ്പവും ദേശീയ ടീമിന് വേണ്ടിയും ട്രോഫികളും നേടണം. അവന്‍ പാരീസില്‍ കഴിയുന്നത്ര വിജയിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവന് ഫ്രാന്‍സിന് വേണ്ടിയും അത് ചെയ്യാന്‍ കഴിയും. അവന്‍ ഒരുപാട് ബാലണ്‍ ഡി ഓര്‍ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ എന്റിക്വ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2022 ഖത്തര്‍ ലോകകപ്പില്‍ ഫൈനലില്‍ അര്‍ജന്റീനക്കെതിരെ എംബാപ്പെ ഹാട്രിക് നേടി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ഫ്രാന്‍സിന് ലോകകിരീടം നഷ്ടമായിരുന്നു. ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനൊപ്പം ചാമ്പ്യന്‍സ് ലീഗ് വിജയിക്കാനും താരത്തിന് സാധിച്ചിരുന്നില്ല. ഇതെല്ലാം എംബാപ്പെയെ ബാലണ്‍ ഡി ഓര്‍ ലിസ്റ്റില്‍ നോര്‍വിജിയന്‍ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ടിന്റെ പിന്നിലാക്കി.
ഈ സീസണില്‍ അത്ര മികച്ച തുടക്കമായിരുന്നില്ല എംബാപ്പെക്ക് ലഭിച്ചിരുന്നത്. തുടര്‍ച്ചയായ മത്സരങ്ങളില്‍ എംബാപ്പെ ഗോള്‍ നേടാന്‍ വിഷമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ എല്ലാം താരം മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.
ലീഗ് വണ്ണില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്നും പത്ത് ഗോളുകളും ഒരു അസിസ്റ്റും താരം നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് ഗോളുകളും നേടി.
നിലവില്‍ ഫ്രഞ്ച് ലീഗില്‍ പത്ത് മത്സരങ്ങളില്‍ നിന്നും 21 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പി.എസ്.ജി.
ലീഗ് വണ്ണില്‍ നവംബര്‍ 11ന് മോണ്ട്‌പെല്ലിയറിനെതിരെയാണ് പാരീസിന്റെ അടുത്ത മത്സരം. പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയമാണ് വേദി.
Content Highlight: Luis Enrique talks Kylian Mbappe what to do for winning Ballon dl Or.