സൂപ്പര്‍ കോച്ച് ലൂയിസ് എന്റിക്വിന് കീഴില്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ പുതിയ യുഗം ആരംഭിക്കാനിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് എന്റിക്വ് പാരീസിയന്‍ ക്ലബ്ബിന്റെ പരിശീലകനായി ചുമതലയേറ്റത്.
പി.എസ്.ജിയുടെ അടുത്ത സീസണില്‍ കിലിയന്‍ എംബാപ്പെ ഉണ്ടാകുമോ എന്ന ചോദ്യത്തിന് എന്റിക്വ് നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. അത് തീര്‍ത്തും സ്വകാര്യമായ കാര്യമാണെന്നും പി.എസ്.ജിയില്‍ പുതിയ സ്‌ക്വാഡ് ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘അത് സ്വകാര്യമായ കാര്യമാണ്. എനിക്കതിനെ കുറിച്ച് വെളിപ്പെടുത്താനാകില്ല. ഏറ്റവും മികച്ച സ്‌ക്വാഡിനെ ഉണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ എന്റിക്വ് പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചത്. എംബാപ്പെയെ പോലൊരു താരത്തെ നഷ്ടമാകുന്നതില്‍ നിരാശയുണ്ടെന്നും അദ്ദേഹത്തിന് തീരുമാനമെടുക്കാന്ഡ സമയം നല്‍കിയിട്ടുണ്ടെന്നും പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി പറഞ്ഞിരുന്നു.
അതേസമയം, എംബാപ്പെ പി.എസ്.ജിയില്‍ നിന്ന് 2024ഓടെ പടിയിറങ്ങുമെന്ന് അറിയിക്കുകയായിരുന്നു. കരാര്‍ അവസാനിച്ച ശേഷവും അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് പി.എസ്.ജി പദ്ധതിയിട്ടിരുന്നതെങ്കിലും താരം തന്റെ തീരുമാനം മാനേജ്മെന്റിന് കത്തെഴുതി അറിയിച്ചു.
എന്നാല്‍ ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പി.എസ്.ജി വിടുന്നതോടെ എംബാപ്പെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനാണ് സാധ്യത. ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ നടന്നിട്ടില്ലെങ്കില്‍ താരം പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങളുണ്ട്.
എംബാപ്പെ പ്രീമിയര്‍ ലീഗ് ക്ലബ്ബിലേക്കാണ് നീങ്ങുന്നതെങ്കില്‍ അത് ലിവര്‍പൂളിലേക്ക് ആയിരിക്കില്ലെന്നും താരം ആഴ്‌സണലുമായി സൈനിങ് നടത്താനാണ് സാധ്യതയെന്നുമാണ് മീഡിയ ഔട്‌ലെറ്റായ ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട്.
ആഴ്‌സണലിനോടാണ് എംബാപ്പെക്ക് കൂടുതല്‍ താത്പര്യമെന്നും എന്നാല്‍ ഇതൊരു വിദൂര സാധ്യതയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റയലില്‍ കളിക്കുകയെന്ന ദീര്‍ഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനാണ് താരം ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.