റൊണാൾഡോയെ പുറത്താക്കിയ ടെൻ ഹാഗിനെതിരെ ആഞ്ഞടിച്ച് അൽ നസർ കോച്ച്
Football
റൊണാൾഡോയെ പുറത്താക്കിയ ടെൻ ഹാഗിനെതിരെ ആഞ്ഞടിച്ച് അൽ നസർ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd December 2023, 5:23 pm

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അല്‍ നസര്‍ പരിശീലകന്‍ ലൂയിസ് കാസ്‌ട്രോ.

റൊണാള്‍ഡോയെ മാഞ്ചസ്റ്റര്‍ യുണൈറ്ററില്‍ നിന്നും പുറത്താക്കിയതിനെതിരെ യുണൈറ്റഡ് പരിശീലകന്‍ ടെന്‍ ഹാഗിനെതിരെ പ്രതികരിക്കുകയായിരുന്നു അല്‍ നസര്‍ കോച്ച്.

‘ഫുട്‌ബോളില്‍ യുവ താരങ്ങളെ ഇത്രയധികം സ്വാധീനിക്കുന്ന മറ്റൊരു താരമില്ല. റൊണാള്‍ഡോയോട് സംസാരിക്കാനും അവന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചിരുന്ന സ്ഥാനത്ത് നില്‍ക്കുന്നതും വളരെ വെല്ലുവിളികള്‍ നിറഞ്ഞ കാര്യമാണ്. റൊണാള്‍ഡോയുടെ ഭാവിയെ കുറിച്ച് നമ്മള്‍ ഓരോരുത്തരും എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല,’ ലൂയിസ് കാസ്‌ട്രോ മാധ്യമങ്ങളോട് പറഞ്ഞു.

ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസില്‍ നിന്നും 2021ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. തന്റെ ആദ്യ സീസണില്‍ റെഡ് ഡവിള്‍സിനൊപ്പം മികച്ച പ്രകടനമാണ് റോണോ നടത്തിയത്.

34 മത്സരങ്ങളില്‍ നിന്നും 24 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിക്കൊണ്ട് മികച്ച പ്രകടനമായിരുന്നു ഈ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം നടത്തിയത്. എന്നാല്‍ തൊട്ടടുത്ത സീസണില്‍ ടെന്‍ ഹാഗിന്റെ വരവോടുകൂടി റൊണാള്‍ഡോക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അവസരങ്ങള്‍ കുറഞ്ഞു. ടെന്‍ഹാഗിന്റെ കീഴില്‍ 16 മത്സരങ്ങളില്‍ നിന്ന് പത്ത് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്.

ഇതിനു പിന്നാലെയാണ് ഓള്‍ഡ് ട്രഫോഡില്‍ നിന്നും സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലെത്തുന്നത്. സൗദി വമ്പന്മാര്‍ക്കൊപ്പം ഈ സീസണില്‍ മിന്നും പ്രകടനമാണ് ഈ 38 കാരന്‍ കാഴ്ചവെക്കുന്നത്. നിലവില്‍ 19 ഗോളുകളും പത്ത് അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്.

സൗദി ലീഗില്‍ 16 മത്സരങ്ങളില്‍ നിന്നും 12 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 37 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും.

Content Highlight: Luis Castro remark against Erik ten Hag for the exit of Cristiano Ronaldo Manchester United.