ദുൽഖർ സൽമാന്റെ നായിക മീനാക്ഷി ചൗധരിക്ക് പിറന്നാൾ ആശംസകൾ
Film News
ദുൽഖർ സൽമാന്റെ നായിക മീനാക്ഷി ചൗധരിക്ക് പിറന്നാൾ ആശംസകൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th March 2024, 2:36 pm

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘ലക്കി ഭാസ്‌കർ’ലെ നായിക മീനാക്ഷി ചൗധരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ടീം ‘ലക്കി ഭാസ്‌കർ’. താരത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സുമതി എന്ന കഥാപാത്രമായാണ് മീനാക്ഷി ചൗധരി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഈ പാൻ ഇന്ത്യൻ ചിത്രം ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്നാണ് നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായ് പ്രദർശനത്തിനെത്തും.

മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ‘ലക്കി ഭാസ്‌കർ’ 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്.

ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം: നിമിഷ് രവി, ചിത്രസംയോജനം: നവിൻ നൂലി, പി.ആർ.ഒ: ശബരി.

Content Highlight: Lucky star movie meenakshi chaudari’s poster released