Entertainment
അഭിനയ ജീവിതത്തിലെ 12ാം വര്‍ഷത്തില്‍ പുതിയ തെലുങ്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 03, 11:52 am
Saturday, 3rd February 2024, 5:22 pm

2012ല്‍ സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച ദുല്‍ഖര്‍ സിനിമയില്‍ ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 12ാം വാര്‍ഷികത്തില്‍ തന്റെ പുതിയ തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം പങ്കുവെച്ചു. പഴയകാലത്തെ ലുക്കിലാണ് താരം പോസ്റ്ററില്‍.

വാത്തി എന്ന സിനിമക്ക് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന സിനിമയാണ് ലക്കി ഭാസ്‌കര്‍. മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 90-കളില്‍ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതത്തില്‍ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ കഥ.

മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റര്‍ നവീന്‍ നൂലിയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ്, സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ സായ് സൗജന്യയും സൂര്യദേവര നാഗ വംശിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Lucky Bhaskar first look poster out