| Friday, 28th July 2023, 1:53 pm

ദുൽഖർ സൽമാൻ - വെങ്കി അറ്റ്ലൂരി ചിത്രം പ്രൊഡക്ഷൻ നമ്പർ 24 ടൈറ്റിൽ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുൽഖർ സൽമാൻ നായകനാകുന്ന വെങ്കി അറ്റ്ലൂരി ചിത്രത്തിന് ലക്കി ഭാസ്‌ക്കർ എന്ന് പേരിട്ടു. ദുൽഖർ സ്ലംണാനും വെങ്കി ആറ്റലോറിയും തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് ചിത്രത്തിൻറെ പേര് പുറത്തുവിട്ടത്.

വെങ്കി അറ്റ്ലൂരി സംവിധാനം നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രം സിത്താര എന്റർടൈൻമെൻറ്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജി.വി. പ്രകാശാണ്.

കേരളത്തിൽ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്. ലോകവ്യാപകമായി പ്രേക്ഷകർ സ്വീകരിച്ച തെലുങ്ക് ചിത്രം സീതാ രാമത്തിനും പ്രേക്ഷക ശ്രദ്ധ നേടിയ ബോളിവുഡ് ചിത്രം ചുപ്പിനും ശേഷം ദുൽഖർ അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണിത്.

അതേസമയം മലയാള സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന അഭിലാഷ് ജോഷി- ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനവും ദുൽഖറിന്റെ പിറന്നാൾ ദിനമായ ഇന്ന് റിലീസ് ചെയ്യും.

റിതിക സിംഗ് അഭിനയിക്കുന്ന ഡാന്‍സ് നമ്പറാണ് കലാപകാര എന്ന ഗാനം. റിതികക്കൊപ്പം ദുല്‍ഖര്‍ ഡാന്‍സ് ചെയ്യുന്ന ഒരു പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

വന്‍താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. സാര്‍പ്പട്ട പരമ്പരയിലെ ഡാന്‍സിങ് മാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തരംഗമായ ഷബീര്‍ കല്ലറക്കല്‍ കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് കൊത്തയില്‍ അവതരിപ്പിക്കുന്നത്. ഷാഹുല്‍ ഹസ്സന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നുണ്ട്. താര എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മിയും മഞ്ജുവായി നൈല ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദ്, ടോമിയായി ഗോകുല്‍ സുരേഷ്, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വടചെന്നൈ ശരണ്‍, റിവായി അനിഖ സുരേന്ദ്രന്‍ എന്നിവരുമെത്തുന്നു. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നിമീഷ് രവിയാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Content Highlights: Lucky Baskhar movie title release

We use cookies to give you the best possible experience. Learn more