ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരവെ, വിവരാവകാശ പരാതിക്കാരനോട് പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ലക്‌നൗ സര്‍വ്വകലാശാല. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാത്ത ആര്‍ക്കും സര്‍വ്വകലാശാല വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ കൈമാറുന്നില്ലെന്നാണ് വിവരം.
വൈസ് ചാന്‍സിലര്‍ക്കെതിരെ വിവരാവകാശ നിയമപ്രകാരം പരാതിനല്‍കിയ തനിക്ക് രേഖകള്‍ നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചെന്നും പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് ആഅവശ്യപ്പെട്ടെന്നും പരാതി നല്‍കിയവരില്‍ ഒരാളായ അലോക് ചാന്ദ്യ പറഞ്ഞു. വിവരാവകാശ പ്രവര്‍ത്തകനും സര്‍വകലാശാലയിലെ അധ്യാപകനുമാണ് ഇദ്ദേഹം.