ലഖ്‌നൗ: യു.പിയില്‍ അധ്യാപക പരീക്ഷയിലെ ക്രമക്കേട് ചോദ്യം ചെയ്ത് നടത്തിയ സമാധാനപരമായ മാര്‍ച്ചില്‍ പൊലീസിന്റെ അതിക്രമം.
യു.പിയില്‍ 69,000 അസിസ്റ്റന്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള 2019 ലെ പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ആളുകള്‍ നടത്തിയ മെഴുകുതിരി മാര്‍ച്ചിലാണ് പൊലീസിന്റെ അതിക്രമം.
സെന്‍ട്രല്‍ ലഖ്നൗവിലെ ടൗണില്‍ നിന്നും സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരു കൂട്ടം പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതിനിടെ പ്രതിഷേധം തകര്‍ക്കാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സമാജ്‌വാദി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രൊലീസ് പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതും ഓടിപ്പോകുമ്പോള്‍ അവരെ പിന്തുടരുന്നതും കാണാം.
”69,000 അധ്യാപകരെ നിയമിച്ചതില്‍ പിന്നാക്ക-ദളിത് സംവരണം നിഷേധിച്ച മുഖ്യമന്ത്രി ഇപ്പോള്‍ അവരെ തല്ലിക്കൊല്ലുകയാണ്,” പാര്‍ട്ടി ട്വീറ്റ് ചെയ്തു.