ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച യുവാവിനെ മുത്തച്ഛന്റെ ശവസംസ്‌കാരത്തിന് പോകുന്നതിനിടെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. പ്രതിഷേധിച്ച് തെരുവിലിറങ്ങിയ എല്ലാവരെയും അറസ്റ്റ് ചെയ്യാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കം.
പൊതുമുതല്‍ നശിപ്പിച്ചു എന്നാരോപിച്ചാണ് മുത്തച്ഛന്റെ ശവസംസ്‌കാര ചടങ്ങിന് പങ്കെടുക്കുകയായിരുന്ന സമദ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓള്‍ഡ് ലക്‌നൗവിലെ ഖാദ്രയില്‍നിന്നാണ് സമദിനെ അറസ്റ്റ് ചെയ്തത്.
യു.പിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമുണ്ടായ ദിവസം പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അന്നേ ദിവസമാണ് സമദിന്റെ മുത്തച്ഛന്‍ മരിച്ചത്. മുത്തച്ഛന്റെ ശവസംസ്‌കാര ചടങ്ങുകളിലായിരുന്നു സമദ് അന്നെന്ന് പിതാവ് പറഞ്ഞു.
പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ലാത്തിവീശിയപ്പോള്‍ ആളുകള്‍ കൂട്ടമായി ഓടുകയും അതുവഴിവന്ന സമദ് റോഡില്‍ വീഴുകയുമായിരുന്നു. എന്നാല്‍, പ്രതിഷേധക്കാരിലൊരാളാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് സമദിനെ സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. തുടര്‍ന്ന് ആസ്ത്മ രോഗിയായ സമദിനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസില്‍ സമദിന്റെ ചിത്രവുമുണ്ട്. ഡിസംബര്‍ 19ന് നടന്ന പ്രതിഷേധത്തില്‍ നിരവധി ബസുകളും കാറുകളും അഗ്നിക്കിരയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മകന്റെ ആരോഗ്യനില വെച്ച് അദ്ദേഹത്തിന് പ്രതിഷേധ പരിപാടികളിലോ പ്രക്ഷോഭങ്ങളിലേ പങ്കെടുക്കാനാവുന്നതല്ലെന്ന് സമദിന്റെ പിതാവ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ