ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസായ ലോക്ഭവനിലെ ഇരുമ്പ് ഗേറ്റ് തകര്‍ന്ന് വീണ് ഒമ്പത് വയസുകാരി മരിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ലോക്ഭവനില്‍ ജോലിക്കായെത്തിയ തൊഴിലാളിയുടെ മകള്‍ക്കാണ് ഓഫീസിന് മുന്നില്‍ ദാരുണാന്ത്യം സംഭവിച്ചത്.
Also read വിവാഹ മോചിതരാകുന്നെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വ്യക്തമാക്കി സീമയും ഐ.വി ശശിയും
ഗേറ്റിനരികില്‍ കളിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് നിര്‍മ്മാണ പ്രവര്ത്തിക്കായെത്തിയ അകിതയുടെ മകള്‍ കിരണ്‍ മരിച്ചത്. “ഗേറ്റിനരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കിരണിന്റെ മുകളിലേക്ക് ഇരുമ്പ് ഗേറ്റ് തകര്‍ന്ന് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ കുട്ടി മരണപ്പെടുകയായിരുന്നെ”ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഇന്നു രാവിലെയുണ്ടായ കനത്ത മഴയെതുടര്‍ന്ന് ഗേറ്റ് അപകടാവസ്ഥയിലായിരുന്നെന്ന് ലോക്ഭവനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെട്ടിടത്തിന്റെപണിക്കെത്തിയ അമ്മയും മകളും ലോക്ഭവന് സമീപം താമസിച്ചു വരികയായിരുന്നു.
Dont miss കൊതുകുകളെ തുരത്താന്‍ ഫോഗിംങ് ചെയ്ത സി.പി.ഐ.എം കൗണ്‍സിലറുടെ ഫോട്ടോ ബോംബേറാക്കി സംഘിപരിവാര്‍ പ്രചരണം; വ്യാജ പ്രചരണത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു യു.പിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസായ ലോക്ഭവനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 6.3 ഏക്കറില്‍ 602 കോടിയോളം വിലവരുന്ന കെട്ടിടമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തിന്റെ ഉദ്ഘാടനം 2016 ല്‍ അഖിലേഷ് യാദവ് നിര്‍വഹിച്ചിരുന്നു.