ഹൈദരാബാദ്: സമാനതകളില്ലാത്ത വിജയമാണ് ലൂസിഫര്‍ സ്വന്തമാക്കിയത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ ആദ്യ 200 കോടി ബിസിനസ് ചിത്രമായി മാറി.
ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വരികയാണ്. ചിരഞ്ജീവിയാണ് ചിത്രത്തിന്റെ റിമേക്ക് റൈറ്റ് വാങ്ങിയത്. സൈര നരസിംഹ റെഡ്ഡി പ്രൊമോഷന്‍ വേളയിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം
പ്രശസ്ത സംവിധായകന്‍ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജയാണ് നിര്‍മ്മിക്കുന്നത്. തെലുങ്കില്‍ മോഹന്‍ലാലിന്റെ റോളില്‍ ചിരഞ്ജീവി എത്തുമ്പോള്‍ പ്രിയദര്‍ശിനി രാംദാസായി ആരെത്തുമെന്ന് ആരാധകര്‍ ചോദിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തെന്നിന്ത്യന്‍ താരം തൃഷയായിരിക്കും പ്രിയദര്‍ശിനി രാംദാസ് ആയി എത്തുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ് പൃഥ്വിരാജും കൂട്ടരും. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.
മലയാളം ലൂസിഫറില്‍ മോഹന്‍ലാല്‍, വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായികുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ബൈജു സന്തോഷ്, ഫാസില്‍, സച്ചിന്‍ ഖേദേകര്‍, ശിവജി ഗുരുവായൂര്‍, ബാല, ശിവദ തുടങ്ങിയ വന്‍ താരനിരയെക്കൂടാതെ പൃഥ്വിരാജും സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.
DoolNews Video