പാലക്കാട്: ആരാധകര്‍ ഏറെ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ലൂസിഫറിന്റെ തിരക്കഥ പൂര്‍ത്തിയായി. ഇത് സംബന്ധിച്ച് അവസാനഘട്ട ചര്‍ച്ചയും തിരക്കഥ വായനയും ഇന്ന് നടന്നു. മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായി ഇന്ന് ഒടിയന്റെ ലൊക്കേഷനില്‍ വെച്ച് നടന്നു.
ചിത്രം സംവിധാനം ചെയ്യുന്ന പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും ഇതിനായി ലൊക്കേഷനില്‍ എത്തിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ഇനി ഷൂട്ടിംഗിലെക്ക് കടക്കണമെന്നും ഇത്രയും നാള് താനും മുരളീ ഗോപിയും എന്തായിരുന്നു ചെയ്തതെന്നതിന്റെ ഉത്തരമാണ് ഇന്നും എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
Also Read അഴകാന നീലി വരും….ടോണികുട്ടാ; മഞ്ജുവിന്റെ പാട്ടുമായി ‘മോഹന്‍ലാലിന്റെ’ പുതിയ ടീസര്‍
തിരക്കഥ മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ഇഷ്ടമായെന്ന് തിരക്കഥയൊരുക്കുന്ന മുരളി ഗോപി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. പൃഥ്വിയുടേത് നല്ല ചിത്രമായിരിക്കുമെന്നും എല്ലാവര്ക്കും സിനിമ ഇഷടമാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പൃഥ്വിരാജ്, മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍, എന്നിവരോടൊപ്പം ഫേസ്ബുക്ക് ലൈവ് വഴി ചിത്രത്തിന്റെ അവസാനഘട്ട ചര്‍ച്ച കഴിഞ്ഞകാര്യം പ്രേക്ഷകരുമായി പങ്ക് വെച്ചത്.