| Monday, 13th July 2020, 4:41 pm

കാര്‍ കമ്പനിയില്‍ നിന്ന് ലീവെടുത്ത് കളിക്കാനെത്തി, ആദ്യത്തെ ലോകകപ്പ് ഗോളടിച്ചു; ലൂസിയന്‍ ലോറന്റ് ഗോളടിച്ച ചരിത്രത്തിലെ ആ ദിവസം ഇന്നാണ്

സ്പോര്‍ട്സ് ഡെസ്‌ക്

വര്‍ഷം 1930 ജൂലൈ 13, ഫ്രാന്‍സും മെക്‌സികോയും തമ്മിലുള്ള ഫുട്‌ബോള്‍ ലോകകപ്പ് മത്സരം നടക്കുന്നു. അന്ന് ലോകകപ്പിലെ ആദ്യ ഗോള്‍ വലയില്‍ വീണു, ഫ്രാന്‍സ് താരം ലൂസിയന്‍ ലോറന്റിന്റെ കാലുകളിലൂടെ.

ഉറുഗ്വേയില്‍ വെച്ച് നടന്ന മത്സരത്തില്‍ അന്ന് 13 ടീമുകളായിരുന്നു ഉണ്ടായിരുന്നത്. ആ വര്‍ഷത്തെ ചാമ്പ്യന്‍മാരും ഉറുഗ്വേ തന്നെയായിരുന്നു.

സൗത്ത് അമേരിക്കയില്‍ നിന്ന് ഏഴു ടീമുകള്‍, യൂറോപ്പില്‍ നിന്ന് നാല്, അമേരിക്കയില്‍ നിന്ന് രണ്ട് എന്നിങ്ങനെയാണ് ടീമുകള്‍ മത്സരിക്കാനെത്തിയത്.

യോഗ്യത നേടിയവരില്ലാതെ മത്സരിക്കാനെത്തിയ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ നടന്ന ഏകമത്സരം കൂടിയായിരുന്നു അത്.

ലോകകപ്പിലെ ആദ്യ ദിവസം രണ്ട് കളികളായിരുന്നു ഉണ്ടായിരുന്നത്. ഫ്രാന്‍സ് മെക്‌സികോയെയും അമേരിക്ക ബെല്‍ജിയത്തെ നേരിട്ടു കൊണ്ടായിരുന്നു മത്സരം.

മത്സരം തുടങ്ങി 19ാമത്തെ മിനുട്ടില്‍ ലൂസിയന്‍ ലോറന്റ് ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ആ നിമിഷം കുറിച്ചു. എസ്റ്റാഡിയോ പോസിറ്റോസ് സ്‌റ്റേഡിയത്തില്‍ 4444 ജനങ്ങളുടെ മുന്നില്‍ വെച്ച് പെനാള്‍ട്ടി ഏരിയയുടെ തൊട്ടു പുറത്ത് മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഓസ്‌കാര്‍ ബോണ്‍ഫിഗ്ലിയോയെ കബൡപ്പിച്ച് ലൂസിയന്‍ ലോറന്റ് ഗോളടിച്ചു.

‘ഞങ്ങളുടെ ഗോളി ബോള്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ക്ക് പാസ് ചെയ്തു. അയാളില്‍ നിന്ന് റൈറ്റ് വിങ്ങര്‍ ഏര്‍ണെസ്റ്റ് ലിബെറാറ്റിയിലേക്ക്. അദ്ദേഹം അത് നേരെ അടിക്കുകയും ഞാന്‍ അത് കോര്‍ണറിലേക്ക് അടിക്കുകയും ചെയ്തു,’ 1998ല്‍ ലൂസിയന്‍ ദ ഇന്‍ഡിപെന്‍ഡന്റിനോട് പറഞ്ഞു.

‘അതൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയിട്ടും അന്നടിച്ച ഗോളിന്റെ പ്രാധാന്യമെന്തായിരുന്നെന്ന് എനിക്ക് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. കളി അവസാനിച്ചതു പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഏതോ ഒരു പത്രത്തില്‍ ചെറിയ ഒരു വാര്‍ത്തവന്നത് എനിക്കോര്‍മയുണ്ട്,’ ലൂസിയന്‍ പറഞ്ഞു.

മെക്‌സികോയുമായുള്ള മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് അന്ന് ആ കളി ജയിച്ചത്. മാര്‍സെല്‍ ലാന്‍ജില്ലെറും ആന്‍ഡ്രേ മാഷിനോട്ടുമാണ് മറ്റു ഗോളുകള്‍ അടിച്ചത്.

അര്‍ജന്റീനയോടും ചിലിയോടും തോറ്റതിനെ തുടര്‍ന്ന് ഫ്രാന്‍സ് ലോകകപ്പില്‍ നിന്നും പുറത്താവുകയായിരുന്നു.

1930ലെ ലോകകപ്പിന്റെ സമയത്ത് ലൂസിയന്‍ ലോറന്റ് പോഷോ കാര്‍ ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. ശമ്പളമില്ലാത്ത ലീവോടുകൂടിയാണ് തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അന്ന് അദ്ദേഹം ഇറങ്ങി തിരിച്ചത്.

അന്നത്തെ മത്സരത്തില്‍ ആതിഥേയരായ ഉറുഗ്വേ അര്‍ജന്റീനയെ രണ്ടിനെതിരെ നാലു ഗോളിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more