ന്യൂദൽഹി: 2016ലെ മിന്നലാക്രമണത്തിന്(സർജിക്കൽ സ്ട്രൈക്ക്) നേതൃത്വം കൊടുത്ത ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡ ഐ ഇനി കോൺഗ്രസ് പാർട്ടിയുടെ ഭാഗമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനത്തിൽ രൂപീകരിച്ച ദേശീയ സുരക്ഷാ പാനലിനെ ഇനി ഹൂഡയാകും നയിക്കുക. 2016ലെ മിന്നലാക്രമണ സമയത്ത് വടക്കന്‍ മേഖലയിലെ സൈനിക കമാന്‍ഡറായിരുന്നു ഹൂഡ.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗരേഖയ്ക്ക് രൂപം നല്‍കുക എന്നതാവും സുരക്ഷാ പാനലിന്റെ ചുമതല. വിരമിച്ച സൈനിക ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരുമാണ് പാനലിന്റെ ഭാഗമാക്കുക.
Also Read പി.എഫ് പലിശനിരക്ക് കൂട്ടി; ഇനി 8.65% നിരക്കില്‍ പലിശ
പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൂഡക്ക് ചുമതല കൈമാറുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനമായത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് സുരക്ഷാ പാനലിന് രൂപം നല്‍കിയത്.