എല്‍.പി.ജി ട്രക്ക് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് പാചകവാതക വിതരണം പ്രതിസന്ധിയിലാക്കി
Kerala
എല്‍.പി.ജി ട്രക്ക് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് പാചകവാതക വിതരണം പ്രതിസന്ധിയിലാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd May 2014, 10:01 am

[share]

[] തിരുവനന്തപുരം: എല്‍.പി.ജി ട്രക്ക് ജീവനക്കാരുടെ  അനിശ്ചിതകാല പണിമുടക്ക്  രണ്ടാം ദിവസത്തിലേക്കെത്തുമ്പോള്‍ സംസ്ഥാനത്ത് പാചകവാതക വിതരണം പ്രതിസന്ധിയില്‍. സംസ്ഥാനത്ത് മൂന്ന് എണ്ണക്കമ്പനികള്‍ക്കുമായി ഏഴ് എല്‍.പി.ജി പ്ലാന്റുകളാണുള്ളത്. ഇതില്‍ പാരിപ്പള്ളിയിലേതൊഴിച്ചുള്ള പ്ലാന്റുകളില്‍ നിന്നുള്ള എല്‍പിജി വിതരണമാണ് തടസപ്പെട്ടത്.

ഇന്നലെ മുതലാണ്  ഉദയംപേരൂര്‍, കരിമുഗള്‍, ഇരുമ്പനം, ചേളാരി, കഴക്കൂട്ടം, കഞ്ചിക്കോട് പഌന്റുകളിലെ ഏകദേശം രണ്ടായിരത്തോളം എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.

സേവന വേതന വ്യവസ്ഥ പുതുക്കണം. നിലവിലെ വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞ് ആറുമാസത്തിനു ശേഷവും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉടമകള്‍ തയ്യാറാവുന്നില്ല എന്നീ കാര്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാരുടെ സമരം.

കഴക്കൂട്ടം പ്ലാന്റില്‍ ജീവനക്കാരുമായുള്ള കരാര്‍ കഴിഞ്ഞ ഒക്‌ടോബറിലും മറ്റു പ്ലാന്റുകളില്‍ ഡിസംബറിലും അവസാനിച്ചിരുന്നു. ഇതനുസരിച്ച് ആറുമാസം മുന്‍പ് ജീവനക്കാര്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നു.

സര്‍ക്കാര്‍ അംഗീകരിച്ച ശമ്പളവ്യവസ്ഥ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇന്നലെ നടത്തിയ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ശമ്പള പരിഷ്‌കരണത്തെ സംബന്ധിച്ചുള്ള  താല്‍ക്കാലിക തീരുമാനമനുസരിച്ച്  സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ഡിസ്ട്രബ്യൂട്ടര്‍മാരുടെ അറുപതോളം ട്രക്കുകള്‍ സമരത്തില്‍ നിന്ന് പിന്മാറി. പണിമുടക്കുന്ന തൊഴിലാളികളുമായി നാളെ സര്‍ക്കാര്‍ ചര്‍ച്ച നടത്തും.