ന്യൂദല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്. നാലുമാസത്തിനിടെയുണ്ടായ മൂന്നാമത്തെ വിലവര്‍ധവാണിത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില 30 രൂപ വര്‍ധിപ്പിച്ച് 812.50 ആയി. വാണിജ്യ സിലിണ്ടറിന്റെ വില 1410.50 രൂപയായി.
മൂന്നുമാസത്തിനിടെ പാചകവാതക വിലയിലുണ്ടായ മൂന്നാമത്തെ വര്‍ധനവാണിത്. ആഗസ്റ്റില്‍ 1.76 രൂപയും ജൂലൈയില്‍ 2.71 രൂപയും ഉയര്‍ത്തിയിട്ടുണ്ട്. തും രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില ഉയര്‍ന്നതാണ് വില ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ധനവിലയും തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. ആഗസ്റ്റില്‍ രണ്ടര രൂപയോളമാണ് പെട്രോളിന് വര്‍ധിച്ചത്. പെട്രോള്‍ വിലയിലും രണ്ടുരൂപയുടെ വര്‍ധനയാണ് കഴിഞ്ഞമാസമുണ്ടായത്.
ആഗസ്റ്റില്‍ ഒരു പൈസയുടെ കുറവുപോലും ഇന്ധനവിലയില്‍ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതാണ് വിലക്കയറ്റത്തിന് വലിയൊരു കാരണം. വെള്ളിയാഴ്ച രൂപയുടെ മൂല്യം 71 ആയി റെക്കോര്‍ഡ് തകര്‍ച്ചയിലെത്തിയിരുന്നു.