|

പാചക വാതക സിലിണ്ടറിന് തീവില; ഇരുട്ടടിയായി വീണ്ടും വില വര്‍ധനവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാചക വാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറന് 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയുമാണ് വര്‍ധിച്ചത്.

ഇതോടെ ഗാര്‍ഹിക പാചക വാതകത്തിന് 826 രൂപയും വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിന് 1618 രൂപയുമായി വര്‍ധിച്ചു.

ഒരു മാസത്തിനിടെ നാലാം തവണയാണ് പാചക വാതക സിലിണ്ടറിന് വില വര്‍ധിക്കുന്നത്. ഒരാഴ്ചക്കിടെ രണ്ട് തവണയും വില വര്‍ധിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള പാചകവാതക വിലയില്‍ 226 രൂപയാണ് വില വര്‍ധിച്ചത്.

2020 ഡിസംബര്‍ മാസത്തില്‍ രണ്ട് തവണ വില കൂട്ടിയിരുന്നു. ഡിസംബര്‍ ഒന്നിനും 16നുമായിരുന്നു വില കൂട്ടിയത്. 50 രൂപ വീതമായിരുന്നു പാചക വാതക വില വര്‍ധിപ്പിച്ചത്.

ഇന്ധനവിലയില്‍ തുടര്‍ച്ചയായി ഉണ്ടായ വര്‍ധനവ് ജീവിതച്ചെലവുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ പാചകവാതക വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. പാചകവാതക വില വര്‍ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: LPG price hike again in India

Latest Stories