national news
പാചക വാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 02, 04:55 am
Wednesday, 2nd December 2020, 10:25 am

ന്യൂദല്‍ഹി: പാചക വാതക സിലിണ്ടറിന് വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.

651 രൂപയാണ് പുതിയ വില. ജൂലായിക്ക് ശേഷം ആദ്യമായാണ് പാചക വാതക സിലണ്ടറിന് വിലകൂടുന്നത്.

വാണിജ്യ സിലിണ്ടറിന് 62 രൂപയാണ് കൂട്ടിയിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയുടെ കാരണം പറഞ്ഞാണ് ജൂലൈ മാസത്തില്‍ പാചക വാതകത്തിന്റെ വില കൂട്ടിയത്. അതേസമയം, മെയ് മാസത്തില്‍ വില കുത്തനെക്കുറച്ചിരുന്നു. പിന്നീടാണ് വില ഉയര്‍ത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: LPG Cylinder Price Hiked