മുംബൈ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സഞ്ജയ് ഝാ.
തന്റെ വിശ്വസ്തത കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോടാണെന്നും അല്ലാതെ ഒരു വ്യക്തിയോടോ കുടുംബത്തോടുമോ അല്ലെന്ന് പറഞ്ഞ ഝാ യുദ്ധം തുടങ്ങിയത് മാത്രമേ ഉള്ളുവെന്നും പറഞ്ഞു.
കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് അടിസ്ഥാനമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് താന്‍ തുടരുമെന്നും ഝാ പറഞ്ഞു.
”എന്റെ വിശ്വസ്തത കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോടാണ്. എന്റെ കൂറ് ഏതെങ്കിലും വ്യക്തിയോടോ കുടുംബത്തോടോ അല്ല. ഞാന്‍ ഒരു ഗാന്ധി-നെഹ്രുവിയന്‍ ആദര്‍ശവാദിയായി തുടരും. (കോണ്‍ഗ്രസിനുള്ളില്‍ അപ്രത്യക്ഷമാകുന്ന ഒരു ഇനം). എന്റെ പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിന് അടിസ്ഥാനമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് ഞാന്‍ തുടരും. യുദ്ധം ആരംഭിച്ചു,”
അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് സഞ്ജയ് ഝായെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തത്. മഹാരാഷ്ട്ര കോണ്‍ഗ്രസാണ് ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കും അച്ചടക്കലംഘനത്തിനുമാണ് സഞ്ജയ് ഝായെ പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ