തിങ്കളാഴ്ചയും കേരളത്തില്‍ കനത്ത മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
rain alert
തിങ്കളാഴ്ചയും കേരളത്തില്‍ കനത്ത മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th August 2020, 8:04 am

തിരുവനന്തപുരം: തിങ്കളാഴ്ചയും കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ന്യൂനമര്‍ദത്തിന്റെ സ്വാധീനം കാരണമാണ് കനത്തമഴ തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെ തുടര്‍ന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒഡിഷ-ആന്ധ്രാപ്രദേശ് തീരത്താണ് ന്യൂനമര്‍ദം രൂപംകൊണ്ടിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് തിങ്കളാഴ്ചയും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തെക്ക് പടിഞ്ഞാറ് അറബിക്കടലിലും, മധ്യ പടിഞ്ഞാറു അറബിക്കടലിലും, തെക്ക്-കിഴക്ക് അറബിക്കടലിലും ,മധ്യ-കിഴക്ക് അറബിക്കടലിലും, കേരള-കര്‍ണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനാണ് സാധ്യത.

ഒഡീഷ തീരത്തും ,വടക്ക് -പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും ,ആന്ധ്രാ തീരത്തും,മധ്യ പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

അതേസമയം ചൊവ്വാഴ്ചയോടെ മഴയുടെ ശക്തിയും കാറ്റിന്റെ വേഗതയും കുറയുമെന്നാണ് കണക്കാക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Heavy rains in Kerala on Monday too; Orange alert in four districts