| Monday, 29th July 2013, 12:55 pm

5000 രൂപയ്ക്ക് താഴെയുള്ള 10 സ്മാര്‍ട്‌ഫോണുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] സ്മാര്‍ട്‌ഫോണുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം തന്നെ മനസിലെത്തുന്നത് അതിന്റെ വിലയായിരിക്കും. വലിയ വിലയുള്ള ഫോണുകളായതിനാല്‍ തന്നെ സ്മാര്‍ട്‌ഫോണ്‍ സ്വന്തമാക്കുകയെന്ന ആഗ്രഹം പലരും മറക്കുകയും ചെയ്യും. എന്നാല്‍ 5000 രൂപയ്ക്ക് താഴെ മാത്രം വിലയുള്ള ചില സ്മാര്‍ട്‌ഫോണുകളുടെ വിവരങ്ങളാണ് താഴെയുള്ളത്. []

സ്‌പൈസ് സ്മാര്‍ട് ഫ്‌ലോ പേസ് എംഐ-422 : 4 ഇഞ്ച് സ്‌ക്രീനും ആന്‍ഡ്രോയ്ഡ് ഐസിഎസ് ടെക്‌നോളജിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. 3.2 മെഗാപിക്‌സല്‍ പിന്‍വശത്തെ ക്യാമറയും 1.3 മെഗാപിക്‌സല്‍ മുന്‍വശ ക്യാമറയും ഉണ്ട്. 4,900 രൂപയാണ് വില. ഡ്യുവല്‍ സിമ്മും 512 എംബി റാമും ഉണ്ട്. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെയായി ഉയര്‍ത്താം.

കാര്‍ബണ്‍ എ സിക്‌സ്: ഡ്യുവല്‍ സിം ഫോണും 4 ഇഞ്ച് ഡിസ്ലേയും ഉണ്ട്. 5 മെഗാപിക്‌സലാണ് ക്യാമറ. ആന്‍ഡ്രോയ്ഡ് ഐസിഎസ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 4,900 രൂപയാണ് വില

സാംസങ് ഗാലക്‌സി സ്റ്റാര്‍ എസ് 5282: ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ടെക്‌നോളജിയും ഡ്യുവല്‍ സിമ്മുമാണ് ഉള്ളത്. 2.9 ഇഞ്ച് ഡിസ്‌പ്ലേയും 2 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 4 ജിബി ഇന്റേണല്‍ സ്റ്റോറേജ് 32 ജിബി വരെയായി ഉയര്‍ത്താം. 4,900 രൂപയാണ് വില

കാര്‍ബണ്‍ സ്മാര്‍ട് എ2: 4500 രൂപയാണ് വില. 4 ഇഞ്ച് സ്‌ക്രീനും 3 മെഗാപിക്‌സല്‍ ക്യമാറയും ഉണ്ട്. ആന്‍ഡ്രോയ്ഡ് വി 4.0 ഐസ്‌ക്രീം സാന്‍ഡ് വിച്ച് ഒ എസ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഹുവായ് ഏസ്ന്റ് വൈ 210 ഡി:3.5 ഇഞ്ച് സ്‌ക്രീനും 2 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 4,900 രൂപ തന്നെയാണ് വില. ഡ്യുവല്‍ സിമ്മാണ്. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രഡ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇന്റക്‌സ് അക്വാ സ്റ്റാര്‍: ഡ്യുവല്‍ സിമ്മും 4 ഇഞ്ച് ഡ്‌സ്‌പ്ലേയുമുണ്ട്. 3 മെഗാപിക്‌സലാണ് ക്യാമറ. 4,700 രൂപയാണ് വില. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രഡ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

ലാവ ഐറിസ് 401 ഇ:നാല് ഇഞ്ച് സ്‌ക്രീനും 3 മെഗാപിക്‌സല്‍ ക്യാമറയും. 4,500 രൂപയാണ് വില32 ജിബി വരെയായി മെമ്മറി ഉയര്‍ത്താം.

വീഡിയോകോണ്‍ എ 22: 4,300 രൂപയാണ് ഫോണിന്റെ വില. 3.5 ഇഞ്ച് ഡിസ്‌പ്ലേയും 3 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 256 എംബി റാം 16 ജിബി വരെയായി ഉയര്‍ത്താം.

മൈക്രോമാക്‌സ് ഐഷ എ 52: ഡ്യുവല്‍ സിം ഫോണാണ്. 3.2 ഇഞ്ച് സ്‌ക്രീനും 2 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 32 ജിബി വരെ മെമ്മറി ഉയര്‍ത്താം. 4,800 രൂപയാണ് ഫോണിന്റെ വില.

സാംസങ് ഗാലക്‌സി സ്റ്റാര്‍ ഡുവോസ്: 3 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീനും 2 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 4,900 രൂപയാണ് വില. 32 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാം.

We use cookies to give you the best possible experience. Learn more