| Saturday, 26th January 2019, 10:45 am

ആര്‍പ്പുവിളിയില്ലാതെ കലൂര്‍; കളികാണാനെത്തിയത് നാലായിരം പേര്‍, ചരിത്രത്തിലെ കുറവ് അറ്റന്‍ഡന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക പിന്‍ബലമുള്ള ഐ.എസ്.എല്‍. ടീമായ കേരള ബ്ലാസ്റ്റേഴ്‌സിനെ ആരാധകക്കൂട്ടം കൈവിടുന്നു. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ നടന്ന എ.ടി.കെ-ബ്ലാസ്റ്റേഴ്‌സ് മത്സരം കാണാനെത്തിയത് ചുരുക്കം ആളുകള്‍ മാത്രം. സ്വന്തം മൈതാനത്ത് നടന്ന മത്സരം കാണാനെത്തിയത് നാലായിരം പേര്‍മാത്രം. കൃത്യം കണക്ക് പറഞ്ഞാല്‍ 4582.

ALSO READ: കല്യാണദിവസം സെവന്‍സ് കളിക്കാന്‍ പോയ റിദുവിനെ കാണണമെന്ന് കായികമന്ത്രി റാത്തോര്‍

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങളിലെ മോശം അറ്റന്‍ഡന്‍സാണിത്. പരിശീലന മത്സരങ്ങളില്‍ പോലും ഇതില്‍ കൂടുതല്‍ ആരാധകര്‍ എത്താറുണ്ട്. നേരത്തെ ബഹിഷ്‌കരണം നേരിട്ട സമയത്തും ഇതിനേക്കാളും ആരാധകര്‍ ഉണ്ടായിരുന്നു. കളികാണാനെത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ കുറവില്‍ മാനേജ്‌മെന്റിനും അസ്വസ്ഥയുണ്ട്.

പുതിയ പരിശീലകന് കീഴിലെ ആദ്യ മത്സരവും സമനിലയായതോടെ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം ദയനീയമായിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി ഒരു ഹോം മത്സരം കൊമ്പന്‍മാര്‍ ജയിക്കുന്നത്.

We use cookies to give you the best possible experience. Learn more