Advertisement
Tokyo Olympics
ഇടിക്കൂട്ടില്‍ മെഡലുറപ്പിച്ച് ഇന്ത്യ; ബോക്‌സിംഗില്‍ ലവ്‌ലിന സെമിയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2021 Jul 30, 03:46 am
Friday, 30th July 2021, 9:16 am

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാമത്തെ മെഡല്‍ ഉറപ്പിച്ചു. ബോക്‌സിംഗില്‍ ലവ്‌ലിനയാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ ഉറപ്പിച്ചത്.

69 കിലോ വിഭാഗത്തില്‍ സെമിയിലെത്തിയ ലവ്‌ലിനയുടെ ആദ്യ ഒളിംപിക്‌സാണിത്. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയുടെ നിന്‍ ചിന്‍ ചെന്നിനേയാണ് ലവ്‌ലിന തോല്‍പ്പിച്ചത്. സ്‌കോര്‍ 4-1.

23 കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ബോക്‌സിംഗില്‍ ഇന്ത്യ മൂന്നാം തവണയാണ് ഒളിംപിക്‌സ് മെഡല്‍ നേടുന്നത്.

2008 ല്‍ വിജേന്ദര്‍ സിംഗും 2012 ല്‍ മേരി കോമും ഇന്ത്യയ്ക്കായി മെഡല്‍ നേടിയിരുന്നു.

2018, 2019 ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലമെഡല്‍ ജേതാവാണ് ലവ്‌ലിന. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജര്‍മനിയുടെ നദീന്‍ അപ്റ്റെസിനെയാണ് (3-2) പരാജയപ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lovlina Borgohain assured of Olympic boxing medal after reaching semifinal