ടോകിയോ: ടോകിയോ ഒളിംപിക്‌സില്‍ മെഡല്‍നേട്ടവുമായി ബോക്‌സിംഗ് താരം ലവ്‌ലിന. വെങ്കലമാണ് ലവ്‌ലിന ബോര്‍ഗഹെയ്ന്‍ സ്വന്തമാക്കിയത്.
സെമിയില്‍ തുര്‍ക്കിതാരത്തിനെതിരെ പരാജയപ്പെട്ടതോടെയാണ് ലവ്‌ലിന വെങ്കലത്തിലേക്ക് പിന്തള്ളപ്പെട്ടത്.
ടോകിയോ ഒളിംപിക്‌സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനു നേടിയ വെള്ളിയും ബാഡ്മിന്റണില്‍ പി.വി. സിന്ധുവിന്റെ വെങ്കലവുമാണ് ഇന്ത്യ നേരത്തെ നേടിയത്.
ബോക്‌സിങ്ങില്‍ ഇന്ത്യ നേടുന്ന മൂന്നാം ഒളിംപിക് മെഡല്‍ കൂടിയാണ് ലവ്‌ലിനയുടെ വെങ്കലം. 2008ല്‍ വിജേന്ദര്‍ സിംഗും 2012ല്‍ മേരി കോമും നേടിയ വെങ്കല മെഡലുകളാണ് നേരത്തെ ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങള്‍.
ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് ബോക്‌സിങ്ങില്‍ മെഡല്‍ സ്വന്തമാക്കാനായത്.
മെഡലുകളില്ലാതെയായിരുന്നു ഇതിഹാസതാരം മേരി കോം തന്റെ അവസാന ഒളിംപിക്‌സായ ടോകിയോ ഒളിംപിക്‌സ് വേദിയില്‍ നിന്നും മടങ്ങിയത്. എന്നാല്‍ മേരി കോമിന് മികച്ചൊരു പിന്‍ഗാമിയാകും ലവ്‌ലിനയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Lovlina Borgohain wins bronze in boxing in Tokyo Olympics